സംസ്ഥാനത്തെ പൊലീസ് മര്‍ദനങ്ങളില്‍രൂക്ഷ പ്രതികരണവുമായി കെ.മുരളീധരന്‍. പൊലീസ് മര്‍ദനം നോക്കി നില്‍ക്കില്ല. വേണ്ടി വന്നാല്‍ അടിച്ച് കാലൊടിക്കും. യൂണിഫോമിട്ട് പുറത്തിറങ്ങില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ച് വിടുന്നത് വരെ പ്രതിഷേധം തുടരുമെന്നും അല്ലെങ്കില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അതുവരെയുള്ള എട്ടുമാസം വെറുതേയിരിക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പൊലീസ് സ്റ്റേഷനില്‍ കയറാന്‍ ജനങ്ങള്‍ക്ക് ഭയമാണെന്നും കാക്കിയിട്ട ഗുണ്ടകളെ പിരിച്ചുവിടണമെന്നും ഷാഫി പറമ്പില്‍ എം.പി. പൊലീസിന് ക്രിമിനല്‍ മനോഭാവമാണ്. ആഭ്യമന്ത്രമന്ത്രി കൂടിയായ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നും നിലവിലെ നടപടികള്‍ കണ്ണില്‍ പൊടിയിടാനാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. പൊലീസിനെ പിരിച്ചുവിട്ട് സിപിഎം പോഷക സംഘടനയാക്കി മാറ്റുകയാണ് വേണ്ടതെന്നും ഷാഫി പരിഹസിച്ചു. കോണ്‍ഗ്രസ് വെറുതേയിരിക്കില്ലെന്നും ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.