ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ നാണംകെടുത്തിയ ബിഹാര്‍–ബീഡി പോസ്റ്റില്‍ വി.ടി.ബല്‍റാമിന് പങ്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പകരക്കാരന്‍ വരും വരെ ബല്‍റാം കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ തലവനായി തുടരുമെന്നും ബല്‍റാമിനെ തേജോവധം ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ബിഹാര്‍–ബീഡി പോലുള്ള പ്രതികരണങ്ങള്‍ ഇനി വേണ്ടെന്നും പ്രതികരണം അല്‍പം കുറയ്ക്കാമെന്നും കെപിസിസി നേതൃയോഗത്തില്‍ നിര്‍ദേശം. ഡിജിറ്റല്‍ മീഡിയ സംഘത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ദേശീയവിഷയങ്ങളില്‍ പ്രതികരിക്കേണ്ടതില്ലെന്നും ദേശീയ നേതൃത്വത്തിന്‍റെ പ്രതികരണം ആവര്‍ത്തിച്ചാല്‍ മതിയെന്നുമാണ് പ്രധാന നിര്‍ദേശം. എന്നാല്‍, കേരള വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെ മാത്രം പ്രതികരിക്കാമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.