എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുസ്‍ലിം ലീഗ്. മതവിഭാഗീയ പ്രസ്താവനകൾ ആരെ സഹായിക്കാനാണെന്നും സിപിഎമ്മിന് വേണ്ടിയോ അതോ ബിജെപിക്കു വേണ്ടിയോ എന്നും പി.കെ. കുഞ്ഞാലിക്കുട്ടി ചോദിച്ചു.
വെള്ളാപ്പള്ളിയുടെ വീട്ടില്‍ത്തന്നെ സിപിഎമ്മിനും ബിജെപിക്കും ആളുണ്ട്. വെള്ളാപ്പള്ളി ലീഗിനെതിരെ പറയുന്നത് ആരെയും സ്വാധീനിക്കില്ലെന്നുംപി.കെ. കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.