കേരളത്തിലെ മൂന്ന് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ തയ്യാറായി തന്നെ സമീപിച്ചിരുന്നതായി മേജര്‍ രവി. ശശി തരൂരിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമിക്കണം. അദ്ദേഹത്തിന്റെ പ്രതിച്ഛായ ഗുണം ചെയ്യും . കോണ്‍ഗ്രസില്‍ ആഭ്യന്തരകലാപമാണ് നടക്കുന്നത്. സ്ഥിരം മുഖങ്ങളെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒഴിവാക്കണം. താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നും പാര്‍ട്ടി പദവികള്‍ വേണ്ടെന്ന് നേതൃത്വത്തോട് അഭ്യര്‍ഥിച്ചിരുന്നതായും മേജര്‍ രവി മനോരമ ന്യൂസിനോട് പറഞ്ഞു.