കത്ത് വിവാദത്തില്‍ എം.വി.ഗോവിന്ദന്‍ നല്‍കിയ വക്കീല്‍ നോട്ടിസിലെ ആരോപണങ്ങള്‍ എല്ലാം നിഷേധിക്കുന്നുവെന്ന് ചെന്നൈ വ്യവസായി ഷെര്‍ഷാദ്. പാര്‍ട്ടിയെയോ പാര്‍ട്ടി സെക്രട്ടറിയെ കുറിച്ചോ താന്‍ ഒന്നും പറഞ്ഞിട്ടില്ല. കത്ത് ചോര്‍ച്ചയില്‍ അദ്ദേഹത്തിന്‍റെ മകനെ സംശയമുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്. എന്തിന് തന്നെ ടാര്‍ഗറ്റ് ചെയ്യുന്നു. എന്ത് കൊണ്ട് രാജേഷ് കൃഷ്ണയെ തള്ളിപ്പറയുന്നില്ല. രാജേഷിനെ പാര്‍ട്ടി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. നിയമപരമായി പാര്‍ട്ടി സെക്രട്ടറി നീങ്ങിയാലും തനിക്ക് പ്രശ്നമില്ല എന്നും ഷെര്‍ഷാദ് മനോരമ ന്യൂസിനോട് പറഞ്ഞു.