sharshad-cpm

സി.പി.എം പി.ബിയിൽ നിന്ന് കത്ത് ചോർന്ന വിവാദത്തിൽ സംസ്ഥാന സെക്രട്ടറിയുടെ വക്കീല്‍നോട്ടിസ് ലഭിച്ചെന്ന് മുഹമ്മദ് ഷര്‍ഷാദ്. വിഷയത്തില്‍ കുടുംബം തകര്‍ത്തവന് ഒപ്പമാണ് പാര്‍ട്ടിയെന്നു ഷര്‍ഷാദ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.  ഇങ്ങനെയെങ്കില്‍ പാര്‍ട്ടിയോട് ഗു‍ഡ്ബൈ പറയേണ്ടിവരും. കോടതിയില്‍ കാണാം. കുടുംബത്തേക്കാള്‍ വലുതല്ല സെക്രട്ടറിയുടെ മകനെന്നും ഷര്‍ഷാദ് കുറിച്ചു. 

Also Read: രാജേഷ് കൃഷ്ണയും ഷർഷാദും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ; തെളിവായി ശബ്ദരേഖ


കഴിഞ്ഞ ദിവസമാണ് ഷര്‍ഷാദിന് എം.വി.ഗോവിന്ദന്‍ വക്കീല്‍ നോട്ടിസ് അയച്ചത് . ആരോപണം പിന്‍വലിച്ച് മൂന്നുദിവസത്തിനകം മാപ്പുപറയണമെന്നാണ് ആവശ്യം. എന്നാല്‍ വിവാദത്തില്‍ എം.വി.ഗോവിന്ദന്‍ ഇതുവരെ പ്രതികരിച്ചില്ല. പാര്‍ട്ടിയെ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നാണ് മറ്റു നേതാക്കളുടെ നിലപാട്.  

ഇതിനിടെ കത്ത് ചോർന്ന വിവാദത്തിൽ ഉൾപ്പെട്ട വ്യവസായികളായ രാജേഷ് കൃഷ്ണയും മുഹമ്മദ് ഷർഷാദും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ നിലനിന്നതിന് തെളിവായി ശബ്ദരേഖ പുറത്തുവന്നു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. രണ്ട് വർഷം മുൻപുള്ള സംഭാഷണം രാജേഷ് കൃഷ്ണയാണ് ഫേസ്ബുക്കിലിട്ടിരുന്നത്. വ്യക്തിപരമായ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനായി ഷർഷാദ്, രാജേഷ് കൃഷ്ണയെ ക്ഷണിക്കുന്നതും ഇരുവരും തമ്മിൽ തർക്കിക്കുന്നതുമാണ് ശബ്ദരേഖയിലുള്ളത്. നേരത്തെ ഷർഷാദിന്റെ മുൻഭാര്യയും സംവിധായികയുമായ പി.ടി.റത്തീനയും ഇരുവരും തമ്മിലുള്ളത് വ്യക്തിപരമായ പ്രശ്നമെന്ന് പറഞ്ഞിരുന്നു

ENGLISH SUMMARY:

Muhammad Shershad controversy involves allegations against CPM leadership and a leaked letter. Shershad alleges party support for someone who allegedly disrupted his family, indicating potential legal action and a possible departure from the party.