വില നിയന്ത്രണത്തിന് കേരഫെഡിനോട് നിര്‍ദേശം തേടിയെന്നു കൃഷിമന്ത്രി പി.പ്രസാദ് ‘തേങ്ങ’ല്‍ ലൈവത്തണില്‍. റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. ഗുണമേന്‍മ ഉറപ്പാക്കി കൊപ്ര സംഭരിക്കും.
കര്‍ഷകര്‍ക്ക് നല്ലവില വില കിട്ടുന്നത് സന്തോഷകരമാണ്. സംഭരണം വ്യാപകമാക്കും. പണം ഉടന്‍ നല്‍കും. വില നിയന്ത്രണം കൃഷിവകുപ്പിന്‍റെ പരിധിയിലല്ല. ഓണത്തിന് എണ്ണ എത്തിക്കാന്‍ കേരഫെഡ് ശ്രമിക്കുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘തേങ്ങലു’മായി മനോരമ ന്യൂസ് ലൈവത്തണ്‍.
അടുക്കളകളെ വറചട്ടിയിലാക്കി വെളിച്ചെണ്ണവില കുതിക്കുകയാണ്. നാളികേരവില സെഞ്ചറിക്കടുത്തെത്തിയിരിക്കുകയാണ്. തെങ്ങിന്‍തോപ്പുകള്‍ക്കും വില കോടിരൂപയ്ക്ക് മുകളില്‍ പോയിരിക്കുകയാണ്. അടുക്കളയുടേയും സാധാരണക്കാരുടേയും തേങ്ങലുമായി മനോരമ ന്യൂസ് ലൈവത്തണ്‍.
Also Read: തേങ്ങയ്ക്ക് വിലവര്‍ധന; തെങ്ങിന്‍തോപ്പുകള്‍ തേടി ഇതരസംസ്ഥാനത്തു നിന്നും ആളുകള്‍
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വിലകൂടിയതിൽ ഏറ്റവും കൂടുതൽ തേങ്ങൽ കേൾക്കുന്നത് അടുക്കളയിൽ നിന്ന് തന്നെയാണ്. തേങ്ങക്കും വെളിച്ചെണ്ണക്കും പകരക്കാരെ കണ്ടെത്തി കഴിഞ്ഞവരും നമ്മുടെ കൂട്ടത്തിലുണ്ട്.
വെളിച്ചെണ്ണയുടെയും തേങ്ങയും ഇന്നത്തെ വില
* വെളിച്ചെണ്ണ വില 450–480 രൂപ
* ചക്കിലാട്ടിയ വെളിച്ചെണ്ണ 510–520 രൂപ
* തേങ്ങ വില കിലോ 76–82 രൂപ
കൊച്ചിയിലെ ഹോട്ടലില്‍ തേങ്ങാച്ചമ്മന്തിക്ക് പ്രത്യേകം വില ഈടാക്കിത്തുടങ്ങിക്കഴിഞ്ഞു. ചമ്മന്തിക്ക് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എട്ടുരൂപയാണ്. ആഴ്ചയില്‍ ഒന്നരലക്ഷം രൂപയുടെ എണ്ണ വിറ്റിരുന്ന കൊച്ചിയിലെ ചെറുകിട എണ്ണക്കച്ചവടക്കാരന്‍ പറയുന്നത് കച്ചവടം ഇപ്പോള്‍ മൂന്നില്‍ ഒന്നുമാത്രമായി കുറഞ്ഞെന്നാണ്. നാളികേരം, വെളിച്ചെണ്ണ വിലയൊക്കെ റോക്കറ്റ് പോലെ കുതിക്കുമ്പോൾ അടുക്കളയും വീട്ടുകാരും ആവശ്യക്കാരും മാത്രമല്ല, ഉൽപ്പാദകരും കച്ചവടക്കാരുമൊക്കെ പ്രയാസത്തിലാണ്.
പൂജാ കാര്യങ്ങൾക്ക് വെളിച്ചെണ്ണ ഉപയോഗിക്കുന്ന ക്ഷേത്രങ്ങളിൽ ചെലവിൽ നല്ല വർധനയുണ്ട്. തുടരുന്ന ശീലമായതിനാൽ നിലവിൽ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശമില്ല, എന്നാൽ വില വർധന ഇങ്ങനെ തുടർന്നാൽ വെളിച്ചെണ്ണ ഉപയോഗത്തിൽ നിയന്ത്രണം വരുത്തേണ്ടി വരുമെന്ന് ക്ഷേത്ര ഭരണസമിതി അംഗങ്ങൾ പറയുന്നു കൊച്ചിയിൽ പുന്നയ്ക്കൽ ഭഗവതി, പുതുക്കലവട്ടം മഹാദേവ, പേരണ്ടൂർ ഭഗവതി ക്ഷേത്രങ്ങളിൽ വെളിച്ചെണ്ണയാണ് വിളക്കുകൾ കത്തിക്കാൻ ഉപയോഗിക്കുന്നത്. വെളിച്ചെണ്ണയ്ക്ക് വില കൂടിയതോടെ ഒരു ചിപ്പ്സിന്റെയും ഉണ്ണിയപ്പത്തിന്റെയുമൊക്കെ വില റോക്കറ്റ് പോലെ കൂടുകയാണ്.