ചാരുപാറ രവി
മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്‍റ് ചാരുപാറ രവി അന്തരിച്ചു. 76 വയസായിരുന്നു. ചികില്‍സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 ല്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായി ആര്യനാട് നിന്നും 1996 നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നിന്നും 2009 ല്‍ നേമത്ത് നിന്നും നിയമസഭയിലേക്ക് മല്‍സരിച്ചിരുന്നു.
ദേവസ്വം ബോര്‍ഡ് അംഗമായും റബ്ബര്‍ ബോര്‍ഡ് വൈസ് പ്രസിഡന്‍റായും കാംകോ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനെട്ടാം വയസില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ ചാരുപാറ രവി എം പി വീരേന്ദ്രകുമാറിന്‍റെ വിശ്വസ്തനായിരുന്നു. സംസ്ക്കാരം നാളെ ഉച്ചക്ക് മൂന്ന് മണിക്ക് വിതുരയിലെ വീട്ടുവളപ്പില്‍ നടക്കും.