fathima-thahliya-fn-post

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെ പ്രതിരോധിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട  ബിനീഷ് കോടിയേരിയെ വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‍ലിയ. വീണ ജോര്‍ജിനെ പ്രതിരോധിച്ചുള്ള പോസ്റ്റില്‍ ഐക്യ ജമാഅത്ത് പരിവാർ മുന്നണി എന്നുള്ള പ്രയോഗത്തിനെതിരെയാണ് വിമര്‍ശനം. 

Also Read: ‘ആ ദുഃഖം എന്‍റേതും’ ; 26 മണിക്കൂറിന് ശേഷം എഫ്.ബി പോസ്റ്റില്‍ ദുഃഖം രേഖപ്പെടുത്തി ആരോഗ്യ മന്ത്രി

‘ഐക്യ ജമാഅത്ത് പരിവാർ മുന്നണി എത്ര ഒറ്റപ്പെടുത്തി അക്രമിക്കാൻ ശ്രമിച്ചാലും മലയാളികളുടെ മനസ്സിൽ കേരളത്തിലെ മികച്ച ആരോഗ്യവകുപ്പ് മന്ത്രിമാരിൽ ഒരാളായി സഖാവ് വീണാ ജോർജിന് ഒരു സ്ഥാനം ഉണ്ടാകും. അത് ഒരിക്കലും മാറില്ല. വീണ ജോർജ് ആരോഗ്യ മന്ത്രിയായി ഇവിടെത്തന്നെ ഉണ്ടാകും.. സഖാവായി തന്നെ’ -എന്നായിരുന്നു ബിനീഷിന്റെ കുറിപ്പ്. മരണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വീണ ജോര്‍ജ് രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പ്രതിരോധിക്കുകയായിരുന്നു  ബിനീഷ്. 

Also Read: ബിന്ദുവിന്‍റെ വേർപാടിൽ അഗാധമായ ദു:ഖമെന്ന് കെ.കെ.ശൈലജ

എന്നാല്‍ വീണ ജോർജിനെ വൈറ്റ് വാഷ് ചെയ്യാൻ ഇതൊന്നും പോരല്ലോ സംഘാവേ എന്നാണ് ഫാത്തിമ തഹ്‍ലിയയുടെ മറുപടി. എന്തുവന്നാലും വർഗീയത പറഞ്ഞു വഴി തിരിച്ചു വിടാനുള്ള ശ്രമം കൊള്ളാം വർമ്മ സാറേ എന്നാണ് ഫാത്തിമ തഹ്‍ലിയയുടെ പോസ്റ്റ്. 'പാലക്കാട് പട്ടി ചത്താലും കോഴിക്കോട് കോഴി ചത്താലും സഖാവ് പറയും ജമാഅത്ത്, ജമാഅത്ത് എന്ന്. വീണ ജോർജിനെ വൈറ്റ് വാഷ് ചെയ്യാൻ ഇതൊന്നും പോരല്ലോ സംഘാവേ..!’ എന്നും ഫാത്തിമ തഹ്‍ലിയ എഴുതി. 

അതേസമയം, കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിട്ടു. സംഭവം നടന്ന് 26 മണിക്കുറുകള്‍ക്ക് ശേഷമാണ് അനുശോചനക്കുറിപ്പുമായി മന്ത്രിയെത്തിയത്.ബിന്ദുവിന്‍റെ മരണം വേദനിപ്പിക്കുന്നു. ‘ആ കുടുംബത്തിന്‍റെ ദുഖം എന്‍റെയും’ എന്ന് വീണ ജോര്‍ജ് എഫ്ബിയില്‍ പ്രതികരിച്ചു.

ENGLISH SUMMARY:

Youth League State Secretary Fathima Thahiliya has criticized Bineesh Kodiyeri's Facebook post defending Health Minister Veena George in the Kottayam Medical College building collapse incident. Thahiliya's anger stems from Kodiyeri's controversial use of the term 'Aikya Jamaat Parivar Munnani' in his post.