പി.വി.അന്‍വര്‍ വിഷയത്തിൽ തുടർ ചർച്ചകൾക്ക് മുൻകൈ എടുക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിൽ ധാരണ. അൻവറിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ചർച്ച വന്നാൽ എതിർക്കേണ്ടതില്ലെന്നും ഇന്നലെ മലപ്പുറത്ത് ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ തീരുമാനിച്ചു. പി വി അൻവർ വിഷയത്തിൽ മുതിർന്ന നേതാക്കളായ ഇ.ടി.മുഹമ്മദ് ബഷീറും എം.കെ.മുനീറും എടുത്തുചാടി അഭിപ്രായം പറയേണ്ടതില്ലായിരുന്നുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. നേതാക്കളുടെ പേര് പറയാതെയായിരുന്നു വിമർശനം.
അതേസമയം, തന്നെ ചൊല്ലി ലീഗില്‍ ഭിന്നതയില്ലെന്ന് അന്‍വര്‍ മനോരമന്യൂസിനോട് പ്രതികരിച്ചു. യുഡിഎഫുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ലീഗാണ്. കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിലമ്പൂര്‍ ഫലം വന്നശേഷം തന്നെ വിളിച്ചു. ചെന്നിത്തല ഉള്‍പ്പടെയുള്ളവരുമായി നല്ല വ്യക്തിബന്ധമാണ് ഉള്ളത്. സിപിഎമ്മിന്‍റെ വോട്ട് താന്‍ പിടിച്ചുവെന്ന് എം.വി.ഗോവിന്ദന്‍ ഇപ്പോളെങ്കിലും കുറ്റസമ്മതം നടത്തിയതില്‍ സന്തോഷമെന്നും പി.വി.അന്‍വര്‍ പ്രതികരിച്ചു.