നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് തർക്കത്തില്‍ ഇടപെട്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി. ഇന്നലെ രാത്രി കെ.പി.സി.സി. ആസ്ഥാനത്ത് വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരുമായി ദീപാ ദാസ്മുൻഷി ചർച്ച നടത്തി.
സണ്ണി ജോസഫ് കെ.പി.സി.സി. അധ്യക്ഷനായ ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം, തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ, പുനഃസംഘടന തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. നിലമ്പൂർ വിജയത്തിന്‍റെ ക്രെഡിറ്റിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ തർക്കം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി നേരിട്ട് ഇടപെട്ടത്.