നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കരുത്തു തെളിയിച്ചെങ്കിലും പി.വി. അൻവറിനു മുമ്പിൽ യുഡിഎഫ് വാതിൽ തുറക്കില്ല. അന്‍വര്‍ വേണ്ടെന്ന നിലപാടിൽ ഉറച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അൻവറിനോട് വിട്ടുവീഴ്ച വേണ്ടുന്ന നിലപാടിലാണ് നേതൃത്വം. അൻവറിന്റെ പിന്തുണയില്ലാതെ നേടിയ വിജയത്തിന് ഇരട്ടിമധുരം ഉണ്ടെന്നും നേതൃത്വം കരുതുന്നു. വിഡി സതീശന് പുറമേ മുന്നണിയിലെ ചെറിയ ഘടകകക്ഷികൾക്കും അൻവറിനോട് കടുത്ത എതിർപ്പാണ്. അതേസമയം പറഞ്ഞതെല്ലാം തിരുത്തി സ്വയം കീഴടങ്ങി വാതിലിൽ മുട്ടിയാൽ അൻവർ വിഷയം യുഡിഎഫ് ചർച്ച ചെയ്തേക്കും.
അതേസമയം, നിലമ്പൂരിൽ ജനിച്ചു വളർന്ന ആളായതുകൊണ്ടാണ് ആര്യാടൻ ഷൗക്കത്തിന് നിലമ്പൂർ നഗരസഭയിലടക്കം ഭൂരിപക്ഷം ലഭിച്ചതെന്ന് പി.കെ.ബഷീർ എംഎൽഎ മനോരമ ന്യൂസിനോട്. എം.സ്വരാജിന് നാട്ടുകാരുമായി ബന്ധമില്ലാത്തതുകൊണ്ടാണ് സ്വന്തം നാടായ പോത്തുകല്ലിൽ പോലും പിറകോട്ടു പോയത്. യുഡിഎഫ് നേതാക്കളെ വിമർശിച്ച് അന്‍വറിന് മുന്നണിയുടെ ഭാഗമാകാന്‍ കഴിയില്ലെന്നും പി.കെ.ബഷീർ പറഞ്ഞു.