നിലമ്പൂരിലെ എൽഡിഎഫ് തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നേരെ ഒളിയമ്പെയ്ത് കണ്ണൂരിലെ റെഡ് ആർമി ഫേസ്ബുക്ക് പേജ് . നന്ദിയുണ്ട് മാഷേ എന്നായിരുന്നു എഫ് ബി പോസ്റ്റ്. ആർഎസ്എസുമായി സഹകരിച്ചുവെന്ന എം വി ഗോവിന്ദന്റെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് മുൻപ് പി ജെ ആർമി എന്ന പേരിൽ അറിയപ്പെട്ടിരുന്ന റെഡ് ആർമിയുടെ ഒളിയമ്പ്
Also Read: വിജയക്കൊടി പാറിച്ച് ഷൗക്കത്ത്; നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് ജയം
അതേസമയം, ഭരണവിരുദ്ധവികാരമെന്ന് പറയാനാകില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് പ്രതികരിച്ചു. സ്വന്തം പഞ്ചായത്തില്‍ ലീഡില്ലെന്ന വിമര്‍ശനം അരാഷ്ട്രീയം. പരാജയം ഉള്‍ക്കൊള്ളുന്നുവെന്നും വര്‍ഗീയവാദികളുടെ വോട്ട് കിട്ടാത്തതില്‍ സന്തോഷമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരിൽ അതിശക്തമായ ഭരണവിരുദ്ധ വികാരമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ വിധിയെഴുത്താണ് ഉണ്ടായത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഇത് കണ്ടിട്ടെങ്കിലും പാഠം പഠിക്കണം. യുഡിഎഫ് വോട്ട് അൻവറിന് പോയോ എന്ന് പരിശോധിക്കുമെന്നും വാതിൽ അടച്ചിട്ടില്ല എന്ന് പൊതുവായി പറഞ്ഞതാണെന്നും സണ്ണി ജോസഫ് കണ്ണൂരിൽ പറഞ്ഞു
യുഡിഎഫ് ഒറ്റക്കെട്ടായി നേടിയ വിജയമാണിതെന്ന് നിയുക്ത എം എൽ എ ആര്യാടൻ ഷൗക്കത്ത്. മുസ്‌ലിം ലീഗ് നേതാക്കളും പ്രവർത്തകരും അഹോരാത്രം പ്രയത്നിച്ചു. എല്ലാ പഞ്ചായത്തിലും ലീഡ് നേടാനായി. മണ്ഡലം തിരിച്ചു പിടിച്ചതിൽ സന്തോഷമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് കിട്ടിയ 19760 വോട്ടുകള്‍ പിണറായിസത്തിന് എതിരെയുളള വോട്ടുകളാണെന്ന് പി വി അന്‍വര്‍. യുഡിഎഫിന്‍റെ വോട്ട് പിടിച്ചെന്ന് ആരും പറയേണ്ട. വോട്ട് കൂടുതലും കിട്ടിയത് എല്‍ഡിഎഫില്‍ നിന്നാണ്. എം.സ്വരാജിന് യുഡിഎഫ് ക്രോസ് വോട്ട് ചെയ്തെന്നും അന്‍വര്‍ ആരോപിച്ചു