നിലമ്പൂരില്‍ തുടക്കം മുതലുള്ള ലീഡ് നിലനിര്‍ത്തി യു.ഡി.എഫ്. വഴിക്കടവിലും മൂത്തേടത്തും എടക്കരയിലും ലീഡ് നേടിയതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങി. യുഡിഎഫ് കോട്ടകളില്‍ അന്‍വര്‍ കരുത്ത് കാട്ടിയപ്പോള്‍ എല്‍ഡിഎഫ് കോട്ടകളിലാണ് ഷൗക്കത്ത് ഷൈന്‍ ചെയ്തത്.
യുഡിഎഫ് ലീഡ് നേടിയെങ്കിലും വഴിക്കടവിലും മൂത്തേടത്തും എടക്കരയിലും അന്‍വര്‍ നേട്ടമുണ്ടാക്കി. എട്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ അന്‍വറിന്‍റെ വോട്ട് പതിനായിരം കടന്നു. പിടിച്ചത് എല്‍.ഡി.എഫ് വോട്ടെന്നും പിണറായിസത്തിന് എതിരായ വോട്ടെന്നും അന്‍വര്‍ പ്രതികരിച്ചു. പോത്തുകല്‍ അടക്കമുള്ള എല്‍.ഡി.എഫ് കോട്ടകളില്‍ യു.ഡി.എഫ് വോട്ട് പിടിച്ചതോടെ ഷൗക്കത്തിന് വോട്ടുകൂടി. ഇതേടെ യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങി.
ആര്യടാന്‍ ഷൗക്കത്തിന്‍റെ ആകെ വോട്ട് 32,000 കടന്നു. നിലവില്‍ 5700 വോട്ടിന്‍റെ ലീഡ് യുഡിഎഫിനുണ്ട്.