നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ആരെ തുണയ്ക്കുമെന്ന ചർച്ചകൾ മുറുകുകയാണ്. പ്രതീക്ഷിച്ചതിനപ്പുറമുള്ള ചരിത്രവിജയം നേടുമെന്ന് യുഡിഎഫ് കണക്കുകൂട്ടുമ്പോൾ മോശമല്ലാത്ത ഭൂരിപക്ഷമാണ് എൽഡിഎഫ് പ്രതീക്ഷ. പത്തു വോട്ട് കൂടുതൽ വീണാൽ അതിൽ നാലും തനിക്കുള്ളതാകും എന്ന ആത്മവിശ്വാസത്തിലാണ് പിവി അൻവർ.
75.27 ശതമാനം. കാലാവസ്ഥ പ്രതികൂലം ആയിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ നേരിയ കുറവ് മാത്രമാണ് ഉണ്ടായത്. ഇത് ആരും പ്രതീക്ഷിച്ചതല്ല. ഉയർന്ന പോളിങ് ഉണ്ടായത് ചരിത്ര വിജയത്തിലേക്ക് നയിക്കും എന്ന പ്രതീക്ഷയാണ് യുഡിഎഫിന്. ബൂത്തുകളിൽ നിന്നുള്ള കണക്ക് വന്നപ്പോൾ ഏഴു പഞ്ചായത്തുകളിലും ഒരു നഗരസഭയിലും മുന്നേറ്റം ഉണ്ടാക്കാൻ ആയി.