നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ യുഡിഎഫിനായി പ്രചാരണരംഗത്ത് സജീവമായിരുന്ന ചാണ്ടി ഉമ്മനെക്കുറിച്ച് കുറിക്കുകയാണ് കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ധിഖ്. ഉമ്മന്‍ചാണ്ടി സാറിന്‍റെ അതേ രീതിയാണ് ചാണ്ടി ഉമ്മനെന്നും നിലമ്പൂരിലെ മൂവായിരത്തിലധികം വീടുകളിലാണ് ചാണ്ടി ഉമ്മന്‍ വോട്ട് തേടി എത്തിയതതെന്നും ടി.സിദ്ധിഖ് പറയുന്നുണ്ട്.
കവലകളിലൂടെയെല്ലാം വോട്ട് തേടി വേഗത്തിലലയുന്ന ചാണ്ടി ഉമ്മനൊപ്പം ഓടിയെത്താന്‍ പ്രവർത്തകർക്ക് പോലും ആകുന്നില്ലെന്നും ആര്യാടൻ ഷൗക്കത്തിന്റെ വിജയവുമായി മാത്രമേ മടക്കമുള്ളൂ എന്ന ദൃഢനിശ്ചയത്തോടെ ചാണ്ടി ഉമ്മൻ നടത്തിയ പ്രവർത്തനം നിലമ്പൂരിന്റെ മനസ്സ് കവർന്നെന്നുമാണ് മാത്യു കുഴൽനാടനുംചാണ്ടി ഉമ്മനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചി.സിദ്ധിഖ് കുറിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ജനങ്ങളുമായി നേരിട്ട് സംവദിക്കുക, അവരിലൊരാളായി രാഷ്ട്രീയ പ്രവർത്തനം നടത്തുക എന്നതാണ് ഉമ്മൻ ചാണ്ടി സാറിന്റെ രീതി… മകൻ ചാണ്ടി ഉമ്മൻ എം.എൽ.എ നിലമ്പൂരിൽ വോട്ട് തേടിയെത്തിയത് മൂവായിരത്തിലധികം വീടുകളിൽ… കാണുന്ന കവലകളിലൂടെയെല്ലാം വോട്ട് തേടി വേഗത്തിലലയുന്ന ചാണ്ടി ഉമ്മാനൊപ്പം ഓടിയെത്താനാവാതെ പ്രവർത്തകർ… അച്ഛന്റെ വഴിയിലൂടെ മകനും… ആര്യാടൻ ഷൗക്കത്തിന്റെ വിജയവുമായി മാത്രമേ മടക്കമുള്ളൂ എന്ന ദൃഢനിശ്ചയത്തോടെ ചാണ്ടി ഉമ്മൻ നടത്തിയ പ്രവർത്തനം നിലമ്പൂരിന്റെ മനസ്സ് കവർന്നു… മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കും, ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്കുമൊപ്പം തിരഞ്ഞെടുപ്പ് വിശകലനത്തിൽ.