kc-riyas

കെ.സി.വേണുഗോപാലിനെതിരായ വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി  മന്ത്രി മുഹമ്മദ് റിയാസ്. കെ.സി. വേണുഗോപാൽ വികസനത്തിന്‍റെ കാലനായി മാറരുത് എന്നാണ് താൻ വിമർശിച്ചതെന്ന്  റിയാസ്. വികസനം മുടക്കാൻ കാലനായി നിന്നാൽ ഇനിയും അത്  പറയും. യുഡിഎഫിന് നിലമ്പൂരിൽ രാഷ്ട്രീയം പറയാൻ പറ്റാത്ത സാഹചര്യമാണുള്ളത്.  കെപിസിസി പ്രസിഡന്‍റിന്‍റെ തള്ളൽ, വിള്ളൽ, തുള്ളൽ പ്രയോഗം കനഗോലു എഴുതിക്കൊടുത്തതാണ്.  

കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റീൽസ് ഇടുന്നത്  പ്രതിപക്ഷ നേതാവാണെന്നും റിയാസ്.  വികസനം ജനങ്ങളിലെത്തിക്കാൻ ഇനിയും താൻ റീൽസ് ഇടുമെന്നും റിയാസ് മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Minister Mohammed Riyas has issued a clarification regarding the controversial remark against K.C. Venugopal. Riyas stated that his criticism was that "KC Venugopal should not become an obstacle to development like a colonial power.