വി.ഡി.സതീശന്‍ മുക്കാല്‍ പിണറായിയെന്ന് പി.വി.അന്‍വര്‍. സതീശനെ മാറ്റാതെ യുഡിഎഫിലേക്കില്ല. അല്ലെങ്കില്‍ യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ആഭ്യന്തരമോ വനംവകുപ്പോ നല്‍കണം. യുഡിഎഫ് നേതാക്കള്‍ ഇന്ന് രാവിലെ 9 മണിവരെ സംസാരിച്ചുവെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തെന്നും പി.വി അന്‍വര്‍ പറഞ്ഞു. നാമനിര്‍ദേശപത്രിക പിന്‍വലിക്കില്ലെന്നും പി.വി.അന്‍വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. യുഡിഎഫിന്‍റെ കൂടെ നില്‍ക്കണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്. യുഡിഎഫാണ് തനിക്കുനേരെ വാതില്‍ അടച്ചതെന്നും പി.വി.അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ, പി.വി.അൻവറിനെ യുഡിഎഫ് പൂർണമായി തള്ളിയിട്ടില്ലെന്ന് കെ.സുധാകരൻ പ്രതികരിച്ചിരുന്നു. ഒരിക്കലും തിരിച്ചു വരേണ്ടന്ന് പറയില്ല. അൻവർ തെരുവിൽ നടക്കുന്ന രാഷ്ട്രീയ നേതാവായി മാറിയതിൽ ദു:ഖമുണ്ട്. അൻവറിന് കഴിവും കാഴ്ചപാടും പ്രാപ്തിയുമുണ്ടെന്ന് പറഞ്ഞ സുധാകരൻ അൻവർ രാഷ്ട്രീയത്തിൽ വേണമെന്നാണ് തന്‍റെ താൽപര്യമെന്നും വ്യക്തമാക്കി. അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ടിഎംസി സ്ഥാനാർത്ഥിയായി അൻവർ സമർപ്പിച്ച പത്രിക തള്ളിയെങ്കിലും സ്വതന്ത്രനായി നൽകിയ പത്രിക അംഗീകരിച്ചിരുന്നു.