മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്തെ അപമാനിച്ചുവെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഈ ജില്ലയ്ക്കെതിരെ ഏറ്റവും വലിയ ചതി ചെയ്ത ആളാണ് പിണറായി. മറ്റു ജില്ലകളുടെ കാര്യം മറച്ചുവച്ച് മലപ്പുറത്തെ ഒറ്റപ്പെടുത്തി ആക്രമിച്ചു. പൂരം കലക്കി ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിച്ചു. സ്വന്തം മന്ത്രിസഭയിലെ വി.എസ്. സുനില്‍കുമാറിനെ തൃശൂരില്‍ ചതിച്ചു. ക്ഷേമപെന്‍ഷന്‍ തിരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാക്കി പിണറായി വിജയന്‍ മാറ്റിയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. അണികള്‍ തോളിലേറ്റിയാണ് ആര്യാടന്‍ ഷൗക്കത്തിനെ സമ്മേളന വേദിയിലേക്കെത്തിച്ചത്.
അതേസമയം, നിലമ്പൂരിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മില്ലെന്ന് എന്ന് വ്യക്തമാക്കി പി.വി. അൻവറിനെ രാഷ്ട്രീയമായി അവഗണിക്കാൻ യുഡിഎഫ് തീരുമാനിച്ചു. ലീഗ് യുഡിഎഫ് തീരുമാനത്തിനൊപ്പം ആണെന്ന് എം കെ മുനീർ വ്യക്തമാക്കി. അൻവറുമായി ചർച്ചകൾ തുടരുമെന്ന് സൂചന നൽകിയിരുന്ന അടൂർ പ്രകാശ് നിലപാട് മാറ്റി അൻവർ അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞു.
മത്സരത്തിനിറങ്ങിയതോടെ അന്‍വറിനെ അവഗണിച്ച് മുന്നോട്ടുപോകാനാണ് യുഡിഎഫ് തീരുമാനം. . വി. ഡി സതീശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കത്തെ സംഘടിതമായി ചെറുക്കാനും നേതൃനിരയില്‍ തീരുമാനമായി .