രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പി.വി.അന്‍വറിനെ കണ്ടത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാഹുല്‍ പോകരുതായിരുന്നു, പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ല. അന്‍വറുമായുള്ള ചര്‍ച്ചയ്ക്കുള്ള വാതില്‍ അടച്ചു, ഇനി ചര്‍ച്ചയില്ല. ചര്‍ച്ചയ്ക്ക് ജൂനിയറായിട്ടുള്ള എംഎല്‍എയെ ചുമതലപ്പെടുത്തുമോയെന്ന് സതീശന്‍ ചോദിച്ചു.
രാഹുലിനോട് സംഘടനാപരമായി വിശദീകരണം ചോദിക്കേണ്ടത് താനല്ലെന്നും അനുജന്‍റെ സ്ഥാനത്തുള്ള രാഹുലിനെ വ്യക്തിപരമായി ശാസിക്കുമെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫിന്‍റെ അഭിമാനം ചോദ്യംചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് വി.ഡി.സതീശന്‍. അങ്ങനെ ഒരു ഒത്തുതീര്‍പ്പ് വേണ്ടെന്ന് അന്‍വര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം പാര്‍ട്ടി പറഞ്ഞിട്ടല്ല അന്‍വറിനെ കണ്ടതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു. ചര്‍ച്ചയ്ക്കായി പാര്‍ട്ടി ചുമതലപ്പെടുത്താന്‍ മാത്രം പൊക്കത്തിലല്ല താനെന്നും പിണറായിസത്തിനെതിരായ അന്‍വറിന്‍റെ പേരാട്ടത്തെ അനുകൂലിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. തീരുമാനങ്ങള്‍ അതിവൈകാരികമാകരുതെന്ന് അന്‍വറിനോട് പറഞ്ഞു. പിണറായിസത്തിനെതിരായ പോരാട്ടത്തില്‍നിന്ന് ട്രാക്ക് മാറരുതെന്നും അറിയിച്ചു.