നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അഡ്വ. മോഹന്‍ രാജ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ്. നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണെന്ന് മോഹന്‍ രാജ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി അംഗത്വമെടുക്കുന്നതിന് മുന്‍പ് തന്നെ മോഹന്‍ ജോര്‍ജിനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഞാനിപ്പോ കേരള കോണ്‍ഗ്രസാണെന്നും ബിജെപി നേതൃത്വം സംസാരിച്ചെന്നും അംഗത്വം എടുക്കുമെന്നുമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മോഹന്‍ ജോര്‍ജ് പറഞ്ഞത്. ഉറുമ്പിന്‍റെ തലയായിരിക്കുന്നതിനേക്കാള്‍ നല്ലത് ആനയുടെ വാലായിരിക്കുന്നതാണ്.
കേരള കോണ്‍ഗ്രസിന് ഒരു കാലത്ത് നിലമ്പൂരില്‍ നല്ല ശക്തിയിരുണ്ടായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിക്ക് പ്രവര്‍ത്തനമില്ല. കോളജ് കാലത്ത് കെഎസ്‍സിക്ക് വേണ്ടി മല്‍സരിച്ചിട്ടുണ്ട്. നിലമ്പൂര്‍ മണ്ഡലത്തിലെ കേരള കോണ്‍ഗ്രസില്‍ നിന്നു കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
നല്ല പ്രതീക്ഷയോടെയാണ് മല്‍സരിക്കുന്നത്. കുടിയേറ്റമേഖലയാണ് നിലമ്പൂര്‍. വന്യമൃഗ പ്രശ്നങ്ങളടക്കമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയില്‍ പ്രതീക്ഷയുണ്ടെന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു. ബിജെപിയില്‍ നിന്നും നോബിള്‍ മാത്യുവാണ് ബന്ധപ്പെട്ടതെന്ന് മോഹന്‍ രാജ് പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറുമായി ഫോണില്‍ സംസാരിച്ചു. ബിഡിജെഎസ് പറഞ്ഞിട്ടാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.