പി.വി അൻവറിന്‍റെ യുഡിഎഫ് പ്രവേശനം സാധ്യമാകുമോയെന്ന് ഇന്നറിയാം. യുഡിഎഫ് യോഗത്തിന് ശേഷം നിലപാട് പറയാമെന്ന നേതാക്കളുടെ ഉറപ്പിൽ ഇന്ന് ഒരു ദിവസം കൂടി കാത്തിരിക്കുകയാണെന്ന് അൻവർ വ്യക്തമാക്കി. എന്നാൽ അന്‍വര്‍ ആദ്യം യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കട്ടെയെന്നും എന്നിട്ട് ഞങ്ങളുടെ തീരുമാനം പറയാമെന്ന നിലപാട് വി.ഡി.സതീശന്‍ ഇന്നും ആവർത്തിച്ചു.
യു ഡി എഫ് പ്രവേശനത്തിന് ഒരു ദിവസം കൂടി കാത്തിരിക്കുകയാണ് പി വി അൻവർ. ഇന്നത്തെ യു ഡി എഫിൽ യോഗത്തിലാണ് അൻവറിന്‍റെ പ്രതീക്ഷ. പക്ഷേ അസോഷ്യേറ്റ് അംഗമാവനല്ല, യു ഡി എഫിൽ ഘടകക്ഷി ആക്കുകയാണ് ആവശ്യം. യു ഡി എഫ് നേതാക്കളുടെയും സമുദായ നേതാക്കളുടെയും വാക്കുകൾ മുഖവിലയ്ക്ക് എടുത്താണ് കാത്തിരിപ്പെന്ന് അൻവർ പറഞ്ഞു. വാലിൽമേൽ കെട്ടാൻ യു ഡി എഫിലെ ഒരു നേതാവ് ശ്രമിച്ചുവെന്നും വി.ഡി. സതീശനെതിരെ അന്‍വറിന്‍റെ ഒളിയമ്പ്. അതേസമയം ആര്യാടൻ ഷൗക്കത്തിനെ അൻവർ പിന്തുണച്ചാൽ യുഡിഎഫ് പ്രവേശനത്തിലെ നിലപാട് പറയാമെന്നും അന്‍വര്‍ വിഷയത്തില്‍ കോണ്‍ഗ്രസിലോ യുഡിഎഫിലോ ഭിന്നതയില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു
പി.വി. അൻവറിന്‍റെ മുദ്രാവാക്യവും യുഡിഎഫിന്‍റെ മുദ്രാവാക്യവും ഒന്ന് തന്നെയാണെന്ന് പറഞ്ഞ അടൂർ പ്രകാശ് കാണിക്കേണ്ട മര്യാദകൾ കാണിച്ചു കഴിഞ്ഞാൽ അൻവറുമായി സഹകരിച്ചു പോകുമെന്നും വ്യക്തമാക്കി.
അതേസമയം പി.വി. അന്‍വറുമായി ഇനി താന്‍ ചര്‍ച്ചയ്ക്ക് ഇല്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട് . നേതൃത്വത്തിന്‍റെ അറിവോടെയാണ് 3 ദിവസം അനുരജ്ഞന ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അടക്കം ഇടപെടലാണ് ഇടത്തു നിന്ന അൻവർ മയപ്പെടാൻ കാരണം. നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാൻ ഇരുന്ന അൻവർ രാവിലെ 9 മണിക്ക് നടത്താനിരുന്ന വാർത്താ സമ്മേളനം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.