നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ ഉടൻ മൽസരത്തിന് രംഗത്തിറങ്ങാൻ സജ്ജമാണെന്ന് നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി പരിഗണിക്കുന്ന പ്രൊഫ. തോമസ് മാത്യു മനോരമ ന്യൂസിനോട്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി നേതൃത്വം ഇതുവരെ നടത്തിയത് അനൗപചാരിക ചർച്ചകൾ മാത്രം. മുൻപ് രണ്ടുവട്ടം നിലമ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മൽസരിച്ച തോമസ് മാത്യു 2016ൽ 5000 വോട്ടിനാണ് പരാജയപ്പെട്ടത്.