സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് എൻ.ഡി.എയിൽ ആശയക്കുഴപ്പം തുടരുന്നു. ബിജെപി സ്ഥാനാർഥിയാണോ അതോ ബിഡിജെഎസ് സ്ഥാനാർത്ഥിയാണോ മത്സരിക്കുന്നത് എന്ന കാര്യത്തിൽ പോലും ധാരണയിൽ എത്താനായിട്ടില്ല.
ഒട്ടും പ്രസക്തിയില്ലാത്ത തിരഞ്ഞെടുപ്പ് എന്ന നിലയിൽ നിലമ്പൂരിൽ മത്സരിക്കേണ്ടതില്ലെന്ന് ആദ്യം തീരുമാനിക്കുകയായിരുന്നു ബിജെപി.വോട്ടു കച്ചവടം നടത്തുകയാണ് എന്ന ആക്ഷേപം ഉയരുമെന്ന് വന്നപ്പോഴാണ് മത്സരിക്കാൻ തീരുമാനിച്ചത്. ജയസാധ്യതയോ നിലവിലുള്ള വോട്ടിങ് ശതമാനം വർധിപ്പിക്കാനോ കഴിയാത്ത സാഹചര്യത്തിൽ സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസ്സിന് കൈമാറാനായിരുന്നു ബിജെപിയുടെ അടുത്ത ആലോചന. ബിഡിജെഎസ് ജില്ലാ നേതൃത്വം മത്സരിക്കാൻ തയ്യാറാണെന്ന് മനോരമ ന്യൂസിനോട് വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ ബിഡിജെഎസ് സംസ്ഥാന നേതൃത്വം മൽസരിക്കാൻ അത്ര താൽപര്യമില്ലെന്ന് അറിയിച്ചതോടെയാണ് ബിജെപി തന്നെ മൽസരിക്കുന്ന കാര്യം വീണ്ടും ആലോക്കുന്നത്. സിപിഎം സ്ഥാനാർഥി ആരെന്നുകൂടി പരിഗണിച്ച ശേഷം ആയിരിക്കും ബിജെപി സ്ഥാനാർഥിയെ ഉറപ്പിക്കുക. ക്രൈസ്ത വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർഥിയെ കണ്ടെത്താനാണ് ബിജെപി ശ്രമിക്കുന്നത്.