നിലമ്പൂർ സ്ഥാനാർഥി വിഷയത്തിൽ യുഡിഎഫിനെ പരിഹസിച്ച് സിപിഐഎം നേതാവ് ഡോ പി സരിൻ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവച്ചത്. നിലമ്പൂരിൽ UDF ന് ഒറ്റ പേര്. UDF ഒറ്റക്കെട്ട് ഡാ. കയ്യടിക്കിനെടോ ചെങ്ങായിമാരേ. U ക്കു വേണ്ടി ഷൗക്കത്ത്, D ക്കു ജോയ്, F നു അൻവർ എന്നതാണ് സരിന്റെ പോസ്റ്റ്.
അതേ സമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായേക്കും. സ്ഥാനാർഥിയായി ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിനു കെപിസിസി കൈമാറി. ഇന്ന് രാത്രിയോടെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. അൻവറിന്റെ സമ്മർദത്തിനു വഴങ്ങി ആര്യാടൻ ഷൗക്കത്തിനെ മാറ്റേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം. അൻവറിനെ അനുനയിപ്പിക്കാനുള്ള ശ്രമം കെപിസിസി നേതൃത്വം ആരംഭിച്ചു.
സരിന്‍റെ കുറിപ്പ്
നിലമ്പൂരിൽ UDF ന് ഒറ്റ പേര്!
കയ്യടിക്കിനെടോ ചെങ്ങായിമാരേ
Uന് വേണ്ടി ഷൗക്കത്ത് മത്സരിക്കും.
Dക്ക് വേണ്ടി ജോയ് രംഗത്തിറങ്ങും.
Fന് വേണ്ടി അൻവർ കളം പിടിക്കും.
U
D
F
ഒറ്റക്കെട്ട് ഡാ!