mm-hassan

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് എം.എം. ഹസ്സന്‍. ഒഴിവാക്കുന്നതിന് മുന്‍പ് പാര്‍ട്ടി സംസാരിച്ചിരുന്നോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ല. "അടൂര്‍ പ്രകാശ് വളരെ നല്ലവനാണ്. എനിക്ക് പദവിയേക്കാള്‍ പ്രധാനം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതാണ്," സ്ഥാനമൊഴിയുന്ന യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. താന്‍ അതീവ സംതൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്‍റെ പുതിയ നേതൃത്വം ചുമതലയേല്‍ക്കുന്നതിന് മുന്‍പ് മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണിയെ സന്ദര്‍ശിച്ചു. 2026-ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന ദൗത്യം പൂര്‍ണ്ണമായി വിജയിക്കുമെന്ന് എ.കെ. ആന്‍റണി പ്രത്യാശ പ്രകടിപ്പിച്ചു. "2001-ലേതിലും വലിയ വിജയം സണ്ണിയുടെ നേതൃത്വത്തില്‍ ഉണ്ടാകും," അദ്ദേഹം പറഞ്ഞു. മലയോര കര്‍ഷക പുത്രന്‍ കെ.പി.സി.സി അധ്യക്ഷനായതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്‍റണിയുടെ അനുഗ്രഹം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നിയുക്ത കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു.

ENGLISH SUMMARY:

Senior Congress leader M.M. Hassan declined to comment on being replaced as the UDF convener, stating that his focus has always been on party work rather than positions. He praised Adoor Prakash, the new convener, as a good person and expressed satisfaction with his tenure. Before the new Congress leadership formally took charge, Hassan visited veteran leader A.K. Antony. Antony expressed hope for a sweeping victory in the 2026 elections under Sunny Joseph’s leadership and shared his happiness over a highland farmer’s son becoming KPCC president. Sunny Joseph, in return, expressed gratitude for Antony’s blessings.