vadakara-arrest-3

കോഴിക്കോട് വടകരയിൽ ആൺകുട്ടികളെ പീഡിപ്പിച്ച പൂജാരി പിടിയിൽ. കരുനാഗപ്പള്ളി സ്വദേശി സമ്പത്തിനെയാണ് വടകര പോലീസ് പിടികൂടിയത്. ഇയാളുടെ സുഹൃത്തായ യുവതിയുടെ കുട്ടികളാണ് പീഡനത്തിന് ഇരയായത്. വടകരയിലും പരിസര പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്ന സമ്പത്ത്, ഇയാളുടെ സുഹൃത്തായ യുവതിയുടെ പന്ത്രണ്ടും ആറും വയസുള്ള ആൺകുട്ടികളെയാണ് പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തത്. 

യുവതി ജോലി ആവശ്യത്തിനായി കേരളത്തിന് വെളിയിലായിരുന്ന സമയങ്ങളിലായിരുന്നു പീഡനം. ജനുവരി 16 നാണ് യുവതി വടകര പൊലീസിൽ പരാതി നൽകുന്നത്. ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയും മൊട്ടുസൂചി വെച്ചു കുത്തിയതായും കുട്ടികൾ പൊലീസിന് മൊഴി നൽകി. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതിയെ ബെംഗളുരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ENGLISH SUMMARY:

A priest has been arrested in Vadakara, Kozhikode, for sexually abusing two boys. The Vadakara police arrested Sampath, a native of Karunagappally. The victims are the children of his girlfriend. Sampath had worked as a priest in temples in and around Vadakara. He abused and physically harmed the 12-year-old and 6-year-old boys of the woman he was in a relationship with.