കെ.പിസിസി നേതൃമാറ്റം പ്രതിസന്ധിയില്‍. താന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറില്ലെന്ന് കെ.സുധാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഹൈക്കമാന്‍ഡ് തന്നെ മാറ്റില്ല. തന്നെ രാഹുല്‍ ആശ്ലേഷിച്ചാണ് വിട്ടത്. അനാരോഗ്യമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
ഇടതുപക്ഷ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെ ഇറക്കിയിട്ടേ താൻ പോകുമെന്ന് കെ.സുധാകരൻ വ്യക്തമാക്കി. അതാണ് തന്റെ രാഷ്ട്രീയം. അക്കാര്യം നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പറയപ്പെടുന്ന പേരുകളെക്കുറിച്ച് ഒന്നും പ്രതികരിക്കാൻ ഇല്ലെന്ന് കെ സുധാകരൻ. ജനങ്ങളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും അംഗീകാരം തനിക്കുണ്ടെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കെപിസിസിയിൽ നേതൃമാറ്റം നടത്താനുള്ള തീരുമാനവുമായി ഹൈക്കമാൻഡ് മുന്നോട്ടു പോകുമ്പോൾ, കെ സുധാകരന്റെ പിൻഗാമിയായി ആന്റോ ആൻ്റണി എംപിയുടെ പേരിനു മുൻതൂക്കമേറി. സണ്ണി ജോസഫ് എംഎൽഎയെ പരിഗണിക്കുണ്ടെങ്കിലും ആന്റോയ്ക്ക് നറുക്ക് വീഴുമെന്നാണ് സൂചന.
അതേസമയം, സുധാകരനെ വിശ്വാസത്തിൽ എടുക്കാതെയാണ് നേതൃത്വം മുന്നോട്ടുപോകുന്നത് എന്ന അമർഷത്തിലാണ് സുധാകരപക്ഷം. അതിനിടെ, കെ.പി.സി.സി പ്രസിഡന്റ് വിഷയത്തില്‍ ആലുവയില്‍ പോസ്റ്റര്‍ പരിഹാസം. കെപിസിസി പ്രസിഡന്‍റായി ഫോട്ടോ കണ്ടാല്‍ തിരിച്ചറിയാത്തവരെ വേണ്ടെന്ന് പോസ്റ്റര്‍.