തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കുന്ന കാര്യത്തിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് ചർച്ചചെയ്ത് തീരുമാനമെടുക്കണമെന്ന് പി.വി. അൻവർ മനോരമ ന്യൂസിനോട്. പി.വി അൻവർ യുഡിഎഫിന്റെ സഹയാത്രികൻ ആകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതിനെ അംഗീകരിക്കുന്നു.
9 വർഷം കേരളം ഭരിച്ച സർക്കാർ പരാജയഭീതിയിലാണ്. എന്തുകൊണ്ടാണ് ഒരു പാർട്ടി സ്ഥാനാർഥിയെ മൽസരിപ്പിക്കാൻ ധൈര്യമില്ലാത്തത്. എന്തുകൊണ്ടാണ് എം. സ്വരാജ് മൽസരിക്കാൻ തയ്യാറാവാത്തത്. സ്ഥാനാർഥിയും രാഷ്ട്രീയ സാഹചര്യവും അനുകൂലമായാൽ നിലമ്പൂരിൽ വലിയ മുന്നേറ്റം നടത്താൻ കഴിയും. ആര്യാടൻ ഷൗക്കത്ത് തന്റെ സുഹൃത്തും ബന്ധുവുമാണെന്നും പി.വി. അൻവർ പറഞ്ഞു.
അതേസമയം, പി.വി.അൻവറിന്റെ യുഡിഎഫ് പ്രവേശനം വൈകുന്നതിന് കാരണം തൃണമൂൽകോൺഗ്രസിന്റെ കോൺഗ്രസ് വിരുദ്ധ സമീപനമാണെന്ന് കെ.മുരളീധരൻ മനോരമന്യൂസിനോട്. അൻവർ ഒറ്റയ്ക്കായിരുന്നെങ്കിൽ ഒരുമിനിട്ട് കൊണ്ട് തീരുമാനമെടുക്കുമായിരുന്നു. അതേസമയം, അൻവറിനെ കൈവിടില്ലെന്നും കൂടെനിർത്തി മുന്നോട്ടുപോകുമെന്നും മുരളീധരൻ പറഞ്ഞു.