കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ.രാധാകൃഷ്ണൻ എം.പി , ഇ.ഡിയോട് സാവകാശം തേടി. ലോക്‌സഭ സമ്മേളനത്തിനുശേഷം ഹാജരാകാമെന്ന് രേഖാമൂലം അറിയിച്ചു.
കെ.രാധാകൃഷ്ണൻ എം.പിയോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ഇ.ഡി നിർദേശം. പക്ഷേ, നോട്ടിസ് കിട്ടിയത് ഇന്നലെ മാത്രമാണ്. അതുകൊണ്ട് , മറ്റൊരു ദിവസം ഹാജരാകാമെന്ന് ഇ.ഡിയെ അറിയിച്ചു. സ്വത്തു വിവരങ്ങൾ സഹിതം എത്താനാണ് നിർദേശം. രാഷ്ട്രീയ എതിരാളികളെ ബി.ജെ.പിയ്ക്കു വേണ്ടി ഇല്ലായ്മ ചെയ്യാനാണ് ഇഡിയുടെ നീക്കമെന്ന് കെ.രാധാകൃഷ്ണൻ എം.പി ആരോപിച്ചു.
മുൻ ജില്ലാ സെക്രട്ടറിമാരായ എ.സി.മൊയ്തീനും കെ.രാധാകൃഷ്ണനും എം.എം. വർഗീസും കരുവന്നൂർ കേസിൽ പ്രതിയാകുമെന്ന് എ.ഐ.സി.സി അംഗം അനിൽ അക്കര പറഞ്ഞു. രണ്ടു വർഷക്കാലം സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണൻ . കരുവന്നൂർ സഹകരണ ബാങ്കിൽ അന്നേ പരാതികൾ ഉയർന്നുവെന്നാണ് ഇഡിയ്ക്കു ലഭിച്ച മൊഴി.