കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഇഡി നോട്ടീസ് അയച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ടിസുമായി വന്നാല്‍ മുട്ടുവിറയ്ക്കുമെന്ന് കരുതിയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കിഫ്ബി നടത്തിയത് ഭൂമിക്കച്ചവടമല്ല. പശ്ചാത്തല സൗകര്യ വികസനം ആണ് നടത്തിയത്. റിയൽ എസ്റ്റേറ്റ് ബിസിനസ് പോലെയല്ല കിഫ്ബി പ്രവർത്തിച്ചത്. ഏറ്റെടുക്കുന്ന ഭൂമി അതാത് ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. റിസർവ് ബാങ്കിൻ്റെ മാനദണ്ഡം അണുകിട വ്യത്യാസം വരുത്തിയില്ലെന്നും കണ്ണൂർ കോർപ്പറേഷൻ എല്‍ഡിഎഫ് റാലിയിൽ മുഖ്യമന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

KIIFB controversy intensifies as Chief Minister Pinarayi Vijayan fiercely criticizes the ED notice regarding the KIIFB masala bond deal. He defends KIIFB's infrastructure development initiatives, asserting adherence to RBI guidelines and dismissing any allegations of real estate business involvement.