സിപിഎം സംസ്ഥാന സമിതിയിലേക്ക് വീണാ ജോര്‍ജിനെ ക്ഷണിതാവാക്കിയതിനെ ചൊല്ലിയുള്ള വിവാദത്തിനിടെ സംസ്ഥാന സമിതിയുടെ ആദ്യയോഗം ഇന്ന് ചേരും. രാഷ്ട്രീയ പ്രമേയ ചര്‍ച്ചയാണ് അജന്‍ഡയെങ്കിലും പുതിയ സമിതികളിലെ തിരഞ്ഞെടുപ്പിനെ ചൊല്ലി വിമതശബ്ദങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം വീണയുടെ സ്ഥാനം പരസ്യമായി ചോദ്യം ചെയ്ത എ.പത്മകുമാറിനെതിരായ നടപടി ഇന്നുണ്ടായേക്കില്ല.
പി ജയരാജന്‍, ജെ മേഴ്സിക്കുട്ടിയമ്മ, എം ബി രാജേഷ്, കടകംപള്ളി തുടങ്ങി അര്‍ഹരായ നേതാക്കളെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതെ വലിയ വെട്ടി നിരത്തലാണ് കൊല്ലം സംസ്ഥാന സമ്മേളനത്തിലുണ്ടായത്. സംസ്ഥാന സമിതിയിലേക്കും എന്‍ സുകന്യയെ പോലെ അര്‍ഹരായ പലനേതാക്കളും എത്തിയിരുന്നില്ല. വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കിയത് എ പത്മകുമാര്‍ ചോദ്യം ചെയ്തതോടെയാണ് വിവാദം തലപൊക്കിയത് സംസ്ഥാന സമിതിയുടെയും സെക്രട്ടറിയേറ്റിന്‍റെയും പുതിയ പാനല്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പി ജയരാജനും മേഴ്സിക്കുട്ടിയമ്മയും വിജോയിപ്പറിയിച്ചിരന്നു.
പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യാനാണ് സംസ്ഥാന സമിതി ഇന്ന് ചേരുന്നത്. എന്നാലും സമിതി യോഗത്തില്‍ വിമത ശബ്ദങ്ങള്‍ ഉയരാനുള്ള സാധ്യത പാര്‍ട്ടി നേതൃത്വം തള്ളിക്കളയുന്നില്ല. പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യപ്രസ്താവന നടത്തിയ എ പത്മകുമാറിനെതിരായ നടപടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കട്ടെ എന്നായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന പത്തനംതിട്ട ജില്ല കമ്മിറ്റി തീരുമാനിച്ചത്. എന്നാല്‍ ഇന്ന് സംസ്ഥാന സമിതി മാത്രം ചേരുന്നതിനാല്‍ നടപടി തീരുമാനിക്കുമോ എന്ന്
വ്യക്തമല്ല.