ധനകാര്യ വകുപ്പിലെ മെസഞ്ചറായി ചിത്രസേനനു വിരമിച്ച ശേഷം പുനര്‍ നിയമനം നല്‍കുന്നതില്‍ ധനകാര്യ വകുപ്പിലെ സെക്ഷന്‍ ഓഫിസര്‍മാരായ കെ.എന്‍. അശോക് കുമാറും , റാസി പോത്തന്‍കോടും തുടക്കം മുതലേ എതിര്‍ത്തിരുന്നു. മാത്രമല്ല ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലിനു ഇക്കാര്യത്തിലുള്ള വിയോജിപ്പ് നേരിട്ടറിയിക്കുകയും ചെയ്തിരുന്നു.
ഇവരുടെ വിയോജിപ്പ് മറികടന്നാണ് ചിത്രസേനന് വിരമിക്കും മുന്‍പേ പുനര്‍നിയമനം നല്‍കി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. സാധാരണ വിരമിച്ച് അപേക്ഷ നല്‍കി അതു പരിഗണിച്ചാണ് പുനര്‍ നിയമനം നല്‍കണോ വേണ്ടയോ എന്നു തീരുമാനമെടുക്കുന്നത്.
ഇവര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും എംപ്ലോയിസ് യൂണിയന്‍ പ്രസിഡന്‍റുമായ ഹണിയുടെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇന്നലെ കൂടിയ കമ്മിറ്റിയാണ് നിര്‍വാഹക സമിതിയംഗമായിരുന്ന റാസി പോത്തന്‍കോടിനെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തരം താഴ്ത്തിയത്. സംഘടനാ സെക്രട്ടറിയായ കെ.എന്‍.അശോക്കുമാറിനെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശാസിക്കുകയും ചെയ്തു.
നേരത്തെയും രണ്ടു വിഭാഗങ്ങളായി നിന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് പ്രസിഡന്‍റായി പി.ഹണിയും, സെക്രട്ടറിയായി കെ.എന്‍.അശോക് കുമാറും തുടരട്ടെയെന്നു തീരുമാനമെടുത്തത്.