എലപ്പുള്ളി മദ്യനിര്‍മാണശാല ആക്ഷേപങ്ങളില്ലാതെ നടപ്പിലാക്കാന്‍ എല്‍ഡിഎഫ് തീരുമാനം. തീരുമാനത്തില്‍നിന്ന് പിന്മാറാനാവില്ലെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി. സിപിഐ, ആര്‍ജെഡി എന്നിവര്‍ എതിര്‍ത്തെങ്കിലും ചര്‍ച്ചയ്ക്കൊടുവില്‍ സമവായമായി. മദ്യശാല എലപ്പുള്ളിയില്‍ നിന്ന് മാറ്റണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഒടുവില്‍ കുടിവെള്ളം ഉള്‍പ്പെടെ ഉറപ്പുവരുത്തണമെന്ന് ചര്‍ച്ചയില്‍ തീരുമാനം. കുടിവെള്ളപ്രശ്നം ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉറപ്പു നല്‍കി. അതേസമയം കിഫ്ബി റോഡിലെ ടോള്‍ ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയായില്ല.