സമസ്ത നേതൃത്വത്തിനെതിരായ നിലപാട് മയപ്പെടുത്തി മുസ്തഫൽ ഫൈസി. അഭിപ്രായവ്യത്യാസങ്ങൾ മാന്തി വലുതാക്കി വലിയ മുറിവാക്കരുത്. സ്വന്തമായി ഒരു താൽപര്യവും ഇല്ലെന്നും മുസ്തഫൽ ഫൈസി പറഞ്ഞു. തിരൂരിലെ എസ്എംഎഫ് നവോഥാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മുസ്തഫൽ ഫൈസി.
സമസ്ത നേതൃത്വത്തിനെതിരായ പ്രസംഗത്തെ തുടർന്ന് മുസ്തഫൽ ഫൈസിയെ മുശാവറയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പ്രശ്നപരിഹാരത്തിന് കളമൊരുങ്ങുന്ന സാഹചര്യത്തിലാണ് മുസ്തഫൽ ഫൈസിയുടെ മയപ്പെടൽ