shashi-tharoor-industrial-growth-kerala

കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി ശശി തരൂര്‍. കേരളം വ്യവസായ സൗഹൃദസംസ്ഥാനമെന്ന് പുകഴ്ത്തല്‍. വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളർച്ച അതിശയിപ്പിക്കുന്നതെന്നും പ്രതികരണം.  ഇംഗ്ലീഷ് പത്രത്തിലെ എഴുതിയ ലേഖനത്തിലാണ് തരൂരിന്റെ പ്രതികരണം. നന്ദി അറിയിച്ച് മന്ത്രി പി.രാജീവ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടു. തരൂരിന്റെ പ്രതികരണമെടുത്ത് സിപിഎം പ്രചാരണവും തുടങ്ങി.

 

തൊട്ടുപിന്നാലെ തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെതി. ഏത് സാഹചര്യത്തിലാണ് തരൂരിന്റെ ലേഖനം എന്നറിയില്ല. എന്ത് കണക്കുകളും വിവരങ്ങളുമാണ് അദ്ദേഹത്തിന്റെ കയ്യിലെന്ന് അറിയില്ല. കേരളം വ്യവസായസൗഹൃദ സംസ്ഥാനമല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

കേരളം വ്യവസായ സൗഹൃദമെന്ന ലേഖനമെഴുതിയ ശശി തരൂരിനെതിരെ കെ.മുരളീധരനും തുറന്നടിച്ചു. തരൂര്‍ പറഞ്ഞത് കോണ്‍ഗ്രസിന്‍റെ നിലപാടല്ല. ദേശീയ നേതൃത്വം മറുപടി പറയണം. തരൂർ വിശ്വ പൗരനാണ്,  സാധാരണ പ്രവർത്തകനായ തനിക്ക് കൂടിതല്‍ അഭിപ്രായം പറയാനാകില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. 

 
ENGLISH SUMMARY:

Shashi Tharoor has once again put the Congress leadership in a tough spot by praising Kerala as an industry-friendly state. In an English newspaper article, Tharoor highlighted Kerala’s remarkable industrial growth. Industries Minister P. Rajeev thanked him via Facebook, while the CPM started promoting his statement. However, opposition leader V.D. Satheesan and senior Congress leader K. Muraleedharan strongly criticized Tharoor, stating that Kerala still has many challenges in the industrial sector and that Tharoor’s views do not reflect the party’s stance.