കഴിഞ്ഞ ദിവസം മലപ്പുറത്ത് മുസ്തഫല്‍ ഫൈസി നടത്തിയ പരാമര്‍ശമാണ് സമസ്ത നേതൃത്വത്തെ ചൊടിപ്പിച്ചത്. വണ്ടിയില്‍ വൈകി കയറിയവര്‍ എന്ന് ഉദ്ദേശിക്കുന്നത് ജിഫ്രി മുത്തുക്കോയ തങ്ങളെയാണെന്നാണ് സമസ്തയിലെ ലീഗ് വിരുദ്ധര്‍ വാദിക്കുന്നത്. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയുള്ള മുസ്തഫല്‍ ഫൈസിയുടെ പുറത്താക്കല്‍ സംഘടനാവിരുദ്ധമാണെന്നാണ് ലീഗ് അനുകൂലികളുടെ വാദം.
ഇക്കാരണം കൊണ്ടാണ് സമസ്ത 100ാം വാര്‍ഷികത്തിന്‍റെ സ്വാഗതസംഘരൂപീകരണത്തില്‍ നിന്ന് ലീഗ് അനുകൂലികളായ ബഹാവുദീന്‍ നദ് വി, അബ്ദുസമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ വിട്ടുനിന്നത്. എസ് വൈ എസ് സംസ്ഥാന പ്രസിഡന്‍റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും കടുത്ത അതൃപ്തി കാരണമാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് സൂചന.
പലപ്പോഴും പാണക്കാട് തങ്ങള്‍ക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച ഉമര്‍ഫൈസി മുക്കത്തിനെതിരെ ലീഗ് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. അപ്പോഴാണ് സമസ്ത അധ്യക്ഷനെതിരെ പരോക്ഷ വിമര്‍ശനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുശാവറ അംഗത്തെ സസ്പെന്‍ഡ് ചെയ്തത്.
ലീഗ് – സമസ്ത തര്‍ക്കം സമവായത്തിലെത്തിയെന്ന ആഴ്ച്ചകള്‍ക്ക് മുമ്പുള്ള പ്രഖ്യാപനം പാളിയെന്ന് മാത്രമല്ല നേര്‍ക്കുനേര്‍ പോര് ആയി മാറുകയാണ്.