ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സോഷ്യലിസത്തിലേക്കുള്ള യാത്രയെന്ന പി.ബി അംഗം എം.വി.ഗോവിന്ദന്‍റെ താത്വികാവലോകനം പിടികിട്ടാതെ സിപിഎമ്മിന്‍റെ കരട് രാഷ്ട്രീയ പ്രമേയം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം AI ഇല്ലാതാക്കുമെന്നായിരുന്നു എം.വി.ഗോവിന്ദന്‍റെ പാര്‍ട്ടി ക്ലാസ്. എന്നാല്‍ AI സ്വകാര്യതയിലേക്ക് കടന്നുകയറുമെന്നും, വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുമെന്നുമാണ് സി.പി.എമ്മിന്റെ ദേശീയ ലൈന്‍.
AI ഉയര്‍ത്തുന്ന ഭീഷണികളെപ്പറ്റി സംശയമുള്ള പാര്‍ട്ടി സഖാക്കള്‍ക്ക് വലിയ ആശ്വാസമാകുന്നതായിരുന്നു കണ്ണൂരിലെ എം വി ഗോവിന്ദന്‍റെ വാക്കുകള്‍. മാക്സ് സ്വപ്നനം കണ്ട സോഷ്യലിസം നടപ്പാക്കാന്‍ ആധുനിക കാലത്ത്
എ.ഐ സഹായിക്കുമെന്ന പഠന ക്ലാസ് പാര്‍ട്ടി അണികള്‍ക്ക് പുത്തന്‍ അനുഭവമായി . എ.ഐ വന്നാല്‍ മനുഷ്യന്‍റെ അധ്വാന ശേഷി കുറഞ്ഞ് മുതലാളിത്തത്തിന്‍റെ ഉല്പനങ്ങള്‍ വാങ്ങാന്‍ ആളില്ലാതാവുമെന്നും ഇതോടെ സോഷ്യലിസം വരളരുമെന്നുമായിരുന്നു ഗോവിന്ദന്‍ മാഷിന്‍റെ വാക്കുകള്‍. ഇത് കേരളത്തിലെ പാര്‍ട്ടിക്ക് പുതിയ ഊര്‍ജം നല്‍കി എന്നാല്‍ AI വന്നാല്‍ മുതലാളിത്തവും സാമ്രാജിത്തവും തകര്‍ക്കാമെന്നും സോഷ്യലിസം യാഥാര്‍ത്ഥ്യമാക്കാമെന്നുമുള്ള വാദം സിപിഎം കേന്ദ്രകമ്മിറ്റി അറിഞ്ഞിട്ടില്ല, അല്ലെങ്കില്‍ മനസിലായിട്ടില്ല.
.ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ്. ജോലി ഇല്ലാതാക്കുമെന്ന ആശങ്ക പങ്കുവെച്ച് കരട് രാഷ്ട്രീയ പ്രമേയം ജനങ്ങളെപ്പറ്റിയുള്ള നിര്‍ണായക തീരുമാനങ്ങള്‍ ജനങ്ങളെ ഉള്‍പ്പെടുത്താതെ എടുക്കുന്നതിന്‍റെ അപകടമാണ് പരസ്യമാക്കിയത്. വ്യക്തിഗത വിവരങ്ങള്‍ പോലും എഐ ഉപയോിച്ച് വന്‍കിട സാങ്കേതിക കമ്പനികള്‍ ചോര്‍ത്തുമെന്നും സ്വകാര്യത ലംഘിക്കുമെന്നും സിപിഎം കരുതുന്നു . എ.ഐ വഴി സോഷ്യലിസം നടപ്പാക്കാനുള്ള തന്ത്രങ്ങള്‍ പാര്‍ട്ടിക്ക് മനസിലാക്കി കൊടുക്കാന്‍ സംസ്ഥാന സെക്രട്ടറിയായ എം. വി. ഗോവിന്ദന്‍ കഴിഞ്ഞിട്ടില്ല എന്ന് ഇതോടെ വ്യക്തമാന്നു. കരട് രാഷ്ട്രീയ പ്രമേയം കേരളത്തിലെ വിവിധ കമ്മിറ്റികളില്‍ ഇനി ചര്‍ച്ചക്ക് വരും. ചര്‍ച്ചക്ക് വരുമ്പോള്‍ എം വി ഗോവിന്ദന് ഭേദഗതികള്‍ നിര്‍ദേശിച്ച് സ്വന്തം നിലപാട് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയെ ബോധ്യപ്പെടുത്താന്‍ അവസരമുണ്ട് . ഇത് മാത്രമാണ് ഇനിയുള്ള ഏക മാര്‍ഗം