എന്‍സിപിയില്‍ മന്ത്രിമാറ്റം നടക്കാത്തതിലെ അതൃപ്തി പ്രകടിപ്പിച്ച് പി.സി.ചാക്കോ നടത്തിയ സംഭാഷണം പുറത്ത്. എന്‍.സി.പി നേതൃയോഗത്തിലെ സംഭാഷണം മനോരമ ന്യൂസിന്. മാറ്റം ആവശ്യപ്പെട്ടെങ്കിലും നിര്‍ബന്ധം പിടിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നെഞ്ചത്തുനോക്കി സംസാരിച്ചാല്‍ വലിയ പബ്ലിസിറ്റി കിട്ടിയേനേ. അതിനപ്പുറത്തേക്ക് പറയാമായിരുന്നെങ്കിലും താന്‍ ഒന്നും പറഞ്ഞില്ലെന്ന് ചാക്കോ പറയുന്നു.
ജനുവരി 27ന് തിരുവനന്തപുരത്ത് ചേർന്ന എൻസിപി യോഗമാണ് അലങ്കോലമായത്. ഈ യോഗത്തിലായിരുന്നു മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അതൃപ്തി പി.സി. ചാക്കോ പരസ്യമാക്കിയത്. മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ ഇപ്പോള്‍ ഒരു ചേയ്ഞ്ച് വേണോയെന്നാണ് ചോദിച്ചതെന്നാണ് ശബ്ദരേഖയിൽ പി.സി. ചാക്കോ പറയുന്നത്. നിങ്ങള്‍ നിര്‍ബന്ധം പിടിക്കരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശരത് പവാറിന്‍റെ നേതൃത്വത്തിൽ എടുത്ത തീരുമാനം ആണെന്ന് താൻ മറുപടി നൽകിയെന്നും പാര്‍ട്ടിയുടെ തീരുമാനമാണെന്നും പറഞ്ഞു.