2026ലെ നിയമസഭ തിരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗിനെ പികെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുഖ്യമന്ത്രി പദവി ലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണങ്കില്‍ സന്തോഷം എന്നായിരുന്നു മറുപടി. യൂത്ത് ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച മ ലിറ്റററി ഫെസ്റ്റിവലില്‍ മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും.
സ്ത്രീ, പുരുഷ സമത്വവിവാദത്തിലും നേതാക്കള്‍ നിലപാട് വ്യക്തമാക്കി. പി.എം.എ സലാമിന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സലാമിന്‍റെ വാക്കുകളില്‍ ദുസ്സൂചനയില്ല, അവസരസമത്വം വേണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.