പി.വി.അൻവർ എം.എൽ.എയ്ക്ക് കളിത്തോക്ക് അയച്ച് യൂത്ത് ലീഗിന്റെ പരിഹാസം. ജീവന് ഭീഷണിയുള്ളതിനാൽ തോക്ക് അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ കലക്ടർക്ക് നൽകിയ അപേക്ഷ ട്രോളിയാണ് മലപ്പുറം അമരമ്പലം പഞ്ചായത്തിലെ യൂത്ത് ലീഗ് പ്രവർത്തകർ കുറിയർവഴി കളിത്തോക്കയച്ചത്.
പൊലീസിലെ ഉന്നതർക്കെതിരെ ഗുരുതര ആരോപണങ്ങൾ അഴിച്ചുവിട്ട എംഎൽഎ അധികം വൈകാതെ ജീവന് ഭീഷണിയുണ്ടെന്നും തോക്ക് അനുവധിക്കണമെന്നും ആവശ്യപ്പെട്ട് കലക്‌ടറെ സമീപിച്ചു. എന്നാൽ അൻവറിന്റെ ആവശ്യം ജില്ലാ കലക്‌ടർ ഗൗനിക്കാതെവന്നതോടെയാണ് യൂത്ത് ലീഗിന്റെ ഇടപെടൽ. കുറിയറയച്ചു നല്ല ഒന്നാന്തരം കളിത്തോക്ക്.ആഭ്യന്തര വകുപ്പിനെതിരെ നെഞ്ചുവിരിച്ചിറങ്ങിയ എംഎൽഎ മുഖ്യമന്തിയെ കണ്ട ശേഷം യുടേൺ അടിച്ചെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. ഇതേ തുടർന്നാണ് എംഎൽഎയെ ട്രോളാൻ കിട്ടിയ അവസരം യൂത്ത് ലീഗും ഭേഷായ് ഉപയോഗിച്ചത്.