pv-anwar-govindachamy-jailbreak

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ  കുബുദ്ധിയാണന്നും ജയിലിൽ നിന്ന് ചാടി രക്ഷപ്പെടുക സാധ്യമല്ലെന്നും കാട്ടി പി.വി. അൻവറിന്റെ ഷോ. മഞ്ചേരിയിൽ വാർത്താ സമ്മേളനം വിളിച്ചാണ് ഏതു തടവുപുള്ളി വിചാരിച്ചാലും ജയിൽചാട്ടം പ്രായോഗികമല്ലെന്ന് സ്ഥാപിക്കാൻ അൻവർ ശ്രമിച്ചത്.

മതിലിന്റെ ഉയരവും മനുഷ്യൻറെ കായിക ശേഷിയും എല്ലാം പറഞ്ഞായിരുന്നു പിവി അൻവറിന്റെ വിവരണം. 10 ഗോവിന്ദച്ചാമിമാർ വിചാരിച്ചാലും ഇങ്ങനെയൊരു ജയിൽച്ചാട്ടം പ്രായോഗികമല്ലെന്നു പി.വി.അൻവർ പറഞ്ഞു. എം ആർ അജിത് കുമാറിനും ഗൂഢാലോചനയിൽ പങ്കുണ്ട്. 

വിഎസ് അച്യുതാനന്ദന് കിട്ടുന്ന വലിയ പിന്തുണയിൽ അസ്വസ്ഥനായ മുഖ്യമന്ത്രി ചർച്ചകൾ വഴിതിരിച്ചുവിടാനാണ് ജയിൽചാട്ട നാടകം എന്നും പി.വി. അൻവർ ആരോപിച്ചു. ഉദ്യോഗസ്ഥർ തന്നെ ഗോവിന്ദച്ചാമിയെ ജയിലിനു പുറത്തുകൊണ്ടുപോയി വിട്ടതാണന്നും പി.വി.അൻവർ ആരോപിച്ചു.

ENGLISH SUMMARY:

Govindachamy jailbreak is dismissed as impractical by P.V. Anwar, who alleges it's Pinarayi Vijayan's "kubuddhi" to divert attention from V.S. Achuthanandan's support. Anwar, speaking from Manjeri, also implicates M.R. Ajith Kumar in the conspiracy and suggests official involvement in Govindachamy's temporary release.