വടക്കൻ കേരളത്തിലെ പ്രമുഖ വ്യാപാര-വ്യവസായ സംഘടനകൾ കൈകോര്‍ത്ത് കേരള ചേംബേഴ്സ് ഓഫ് കൊമേഴ്സ് കളക്ടീവ് എന്ന സംയുക്ത കൂട്ടായ്മയ്ക്ക് രൂപം നല്‍കി. വടക്കൻ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം, ഗതാഗത സംവിധാനങ്ങൾ, വ്യവസായ വളർച്ച എന്നിവ ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. മലബാർ ചേംബര്‍ പ്രസിഡന്റ് എം.ഖാലിദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മേഖലയിലെ ഏഴ് പ്രമുഖ ചേംബറുകളുടെ ഭാരവാഹികള്‍ പങ്കെടുത്തു. വടക്കൻ കേരളത്തിന്റെ സാമ്പത്തിക സാധ്യതകൾ പ്രയോജനപ്പെടുത്താനായി അടിയന്തരമായി പരിഹരിക്കേണ്ട ആറ് പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന–കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സംയുക്ത നിവേദനം നല്‍കാന്‍ കൂട്ടായ്മ തീരുമാനിച്ചു.

ENGLISH SUMMARY:

Malayala Manorama Online News reports that leading trade and industrial organizations in North Kerala have united to form the Kerala Chambers of Commerce Collective. This new alliance aims to accelerate infrastructure development, transportation systems, and industrial growth across the Malabar region.