റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്കന്‍ എതിര്‍പ്പ് തള്ളിയതിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ കടുത്ത നടപടിക്ക് യു.എസ്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കെതിരെ പകരം തീരുവ കുത്തനെ കൂട്ടുമെന്നും അടുത്ത 24 മണിക്കൂറിനകം പ്രഖ്യാപനമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്ന് ആരോപിച്ച ട്രംപ് യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് സഹായം ചെയ്യുകയാണെന്നും ആരോപിച്ചു. ഇത് അംഗീകരിക്കാനാകില്ല. ഇന്ത്യയിലേക്ക് അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി കുറവാണ്. എന്നാല്‍ അമേരിക്കയിലേക്ക് ഇന്ത്യന്‍ ഇറക്കുമതി വലിയ തോതിലുണ്ട് . ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്കെതിരെ 25 ശതമാനം പകരം തീരുവ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതു തിരുത്തി വന്‍ തീരുവ പ്രഖ്യാപിക്കുമെന്നും അമേരിക്കന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ഇന്ത്യയുമായി വ്യാപാരക്കരാറിന് പ്രധാന തടസം ഇന്ത്യയുടെ ഉയര്‍ന്ന തീരുവയാണെന്നും ട്രംപ് ആരോപിച്ചു. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ യു.എസ്. എതിര്‍ക്കുന്നത് യുക്തി രഹിതമാണെന്ന് കഴിഞ്ഞദിവസം വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആണവ വ്യവസായത്തിനുള്ള യുറേനിയം ഹെക്സാഫ്ലൂറൈഡും വളങ്ങളും ഉള്‍പ്പെടെ അമേരിക്ക റഷ്യയില്‍ നിന്ന് ഇറക്കുമതി ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെ മറുപടി.