vellappally-vd-satheesan
  • മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി.ഡി. സതീശൻ മിടുമിടുക്കനാണെന്നും എല്ലാവരും അദ്ദേഹത്തിന് ആ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞുവെന്നും വെള്ളാപ്പള്ളി പറഞ്ഞു

മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി.ഡി. സതീശൻ മിടുമിടുക്കനാണെന്നും എല്ലാവരും അദ്ദേഹത്തിന് ആ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുന്നണിക്കുള്ളിൽ പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ഭരിക്കുന്നവരെ അംഗീകരിക്കണമെന്നും കോൺഗ്രസിലെ തർക്കങ്ങൾ പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: 'വൈഭവിന്‍റെ ബാറ്റില്‍ എഐ ചിപ്പ്'!; എന്‍വിഡിയ ബന്ധമെന്ന് ഐസ്​‌ലന്‍ഡ് ക്രിക്കറ്റ്

പൊതുപ്രവർത്തനത്തിലും സ്വകാര്യജീവിതത്തിലും കഴിഞ്ഞ 30 വർഷമായി താൻ വേട്ടയാടപ്പെടുകയാണെന്ന് കണിച്ചുകുളങ്ങരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വെള്ളാപ്പള്ളി ആരോപിച്ചു. എസ്എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ എതിരാളികൾക്ക് കെട്ടിവെച്ച പണം പോലും തിരികെ ലഭിച്ചില്ലെന്നും ഒരു കേസിൽപ്പോലും താൻ കുറ്റക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ വേട്ടയാടി എസ്എൻ ട്രസ്റ്റിനെയും എസ്എൻഡിപി യോഗത്തെയും തകർക്കാനാണ് ശ്രമം. തന്നെ പ്രതിയാക്കി കേസെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടില്ലെന്നും കോടതി പരാമർശങ്ങളോട് പ്രതികരിക്കാനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി. സതീശനുമായി തനിക്ക് യാതൊരു പിണക്കവുമില്ലെന്നും വിഷയാധിഷ്ഠിതമായ വിമർശനങ്ങൾ മാത്രമാണ് ഉന്നയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് തങ്ങൾ ചക്കരയും ഈച്ചയും പോലെയായിരുന്നുവെന്നും കണിച്ചുകുളങ്ങരയിലേക്ക് ആർക്കും എപ്പോൾ വേണമെങ്കിലും വരാമെന്നും ആരോടും വരരുതെന്ന് പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. വ്യക്തിപരമായി ആരോടും വിരോധമില്ലെന്നും വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന്റെ വാഹനത്തിൽ കയറിയതിൽ തെറ്റൊന്നുമില്ലെന്നും പിണറായി തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ചിലരുടെ മോഹഭംഗമാണ് തനിക്കെതിരായ വിമർശനങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. തന്നെ തള്ളിപ്പറഞ്ഞതിന് ശക്തി പോരെന്ന തരത്തിൽ ചിലർ വിമർശിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

ENGLISH SUMMARY:

SNDP Yogam General Secretary Vellappally Natesan has praised Kerala Chief Minister VD Satheesan, calling him a highly capable leader and saying that differences within political alliances are normal. He clarified that he has no personal feud with Satheesan and that his criticism has been issue-based. Speaking at Kanichukulangara, Vellappally alleged that he had faced 30 years of harassment and claimed that attempts were being made to weaken the SN Trust and SNDP Yogam by targeting him. He also defended his decision to travel in Pinarayi Vijayan's vehicle, saying there was nothing wrong with it. He attributed the criticism against him to individuals disappointed by their electoral defeats.