പത്മജ വേണുഗോപാലിന് പിന്നാലെ പദ്മിനി തോമസും ബിജെപി വിടുന്നു. കോണ്‍ഗ്രസില്‍ ചേരും. ചര്‍ച്ചകള്‍ നടത്തിയെന്നും ഇന്ന് തന്നെ രാജി നല്‍കുമെന്നും പദ്മിനി തോമസ് പ്രതികരിച്ചു. ബിജെപിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടു. പശ്ചാത്താപം ഉണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ബിജെപിയിൽ നിന്ന് രാജിവച്ച പത്മജ വേണുഗോപാൽ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്നതിന് മുന്നോടിയായി കെപിസിസി പ്രസിഡന്റുമായി  ഫോണില്‍ സംസാരിച്ചു. കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തതില്‍ അവര്‍ നന്ദി അറിയിച്ചു. പത്മജ വേണുഗോപാൽ നാളെ തൃശൂരില്‍ മാധ്യമങ്ങളെ കാണും. 

അതേസമയം ബിജെപി ബന്ധം അവസാനിപ്പിച്ചെങ്കിലും പത്മജയ്ക്കെതിരെ കോൺഗ്രസ് നേതാക്കൾ തന്നെ വിമർശനം ഉയർത്തുന്നുണ്ട്. നെപ്പോ കിഡുകളെ ചുമന്ന് മടുത്തുവെന്നും പത്മജ കോണ്‍ഗ്രസിലേക്ക് വരാന്‍ പാകപ്പെട്ടിട്ടില്ലെന്നും ജിന്‍റോ ജോണ്‍ തുറന്നടിച്ചിരുന്നു. പത്മജയ്ക്ക് പരവതാനി വിരിക്കുന്നവര്‍ പഴയത് ഓര്‍ക്കണമെന്നും വഴിയമ്പലമല്ല കോണ്‍ഗ്രസെന്നും ജിന്‍റോ വിമര്‍ശിച്ചിരുന്നു. 

ENGLISH SUMMARY:

Padmaja Venugopal latest news highlights the ongoing political shifts in Kerala as Padmini Thomas prepares to leave the BJP and return to the Congress party. Prominent leaders are reassessing their political affiliations amidst internal discussions and upcoming press meets.