മദ്യപിച്ച് വാഹനമോടിച്ചാലുണ്ടാവുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് എക്സൈസ് മന്ത്രി മുന്നോട്ട് വച്ച ആശയത്തിലുള്ളത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ മന്ത്രി നിര്‍ദേശം അവതരിപ്പിച്ചെങ്കിലും അനുകൂല മറുപടിയുണ്ടായില്ല
ബാറിലെത്തി മദ്യപിക്കാന്‍ ആഗ്രഹിക്കുന്നവരെ വീട്ടില്‍ നിന്ന് ബാറിലെത്തിച്ച് സുരക്ഷിതമായി വീട്ടില്‍ തിരികെ എത്തിക്കുന്ന പിക്ക് ആന്‍ഡ് ഡ്രോപ്പ് സംവിധാനം ലൈസന്‍സികള്‍ക്ക് ആലോചിക്കാമെന്ന് എക്സൈസിന്റെ മദ്യനയ കരടില്‍ നിര്‍ദേശം. മദ്യപിച്ച് വാഹനമോടിച്ചാലുണ്ടാവുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് എക്സൈസ് മന്ത്രി മുന്നോട്ട് വച്ച ആശയത്തിലുള്ളത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ മന്ത്രി നിര്‍ദേശം അവതരിപ്പിച്ചെങ്കിലും അനുകൂല മറുപടിയുണ്ടായില്ല. ബാറുകളുടെ സമയക്രമം ഗ്രാമങ്ങളിലും, നഗരങ്ങളിലും വ്യത്യസ്ത രീതിയില്‍ നിശ്ചയിക്കണമെന്നും മദ്യനയ കരടിലുണ്ട്.
അതേസമയം, ബാർ വിവാദങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം ലിജു ശുപാർശ നൽകി 10 ദിവസം ആകുമ്പോഴും തീരുമാനമായില്ല. പത്താം തീയതി വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ട് നൽകിയ ശുപാർശ കത്തിലാണ് അംഗീകാരം ആകാത്തത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കത്ത്. അന്വേഷണം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് പിറ്റേദിവസം ലിജു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയുടെ ഉത്തരവ് ലഭിക്കാത്തതിനാലാണ് അന്വേഷണ പ്രഖ്യാപനം വൈകുന്നത്. മുൻ എക്സൈസ് കമ്മിഷണർ ശ്രീറാം സാംബശിവ റാവുവിനെതിരെ ഉൾപ്പെടെയായിരുന്നു അന്വേഷണം.
ENGLISH SUMMARY:
Kerala's draft liquor policy proposes a pick-and-drop facility for bar customers, allowing them to travel from home to bars and return safely without driving under the influence. The Excise Department believes the initiative could help reduce accidents caused by drunk driving, and bar licence holders may consider implementing the service. The draft policy also proposes different operating hours for bars in rural and urban areas. Meanwhile, Excise Minister M. Liju's recommendation for a Vigilance investigation into alleged bar-related controversies, including the role of former Excise Commissioner Sriram Sambasiva Rao, is awaiting the Chief Minister's approval even after 10 days.