tp-ramakrishnan-03
  • ടിപിയെ തള്ളി മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ വി. ശിവന്‍കുട്ടിയാണ് ആദ്യം രംഗത്തെത്തിയത്. അബദ്ധമാണെന്ന് പറയാനാകില്ലെന്നും ഒപ്പിടേണ്ട സാഹചര്യം എങ്ങനെ ഉണ്ടായെന്ന് നേരത്തെ വിശദീകരിച്ചതാണെന്നും ശിവന്‍കുട്ടി

പിഎംശ്രീയില്‍ ഒപ്പിട്ടത് അബദ്ധമാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍റെ നിലപാടിനെ ചൊല്ലി സിപിഎമ്മില്‍ കലഹം. അബദ്ധമല്ലെന്ന് പറഞ്ഞ് ടിപിയെ പരസ്യമായി തിരുത്താന്‍ വി. ശിവന്‍കുട്ടി രംഗത്തിറങ്ങിയെങ്കിലും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞതിലും കാര്യമുണ്ടെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മുന്നണിയിലും ടിപിയുടെ നിലപാടിന് കയ്യടിയാണ് കിട്ടുന്നത്. 

പിഎംശ്രീയില്‍ അബദ്ധത്തില്‍ ഒപ്പിട്ടുപോയതാണെന്നും സിപിഐ അടക്കമുള്ളവര്‍ പറഞ്ഞതായിരുന്നു ശരിയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ തുറന്നുസമ്മതിച്ചതിനെചൊല്ലി സിപിഎമ്മില്‍ വാദപ്രതിവാദങ്ങള്‍ തുടങ്ങികഴിഞ്ഞു. ടിപിയെ തള്ളി മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ വി. ശിവന്‍കുട്ടിയാണ് ആദ്യം രംഗത്തെത്തിയത്. അബദ്ധമാണെന്ന് പറയാനാകില്ലെന്നും ഒപ്പിടേണ്ട സാഹചര്യം എങ്ങനെ ഉണ്ടായെന്ന് നേരത്തെ വിശദീകരിച്ചതാണെന്നും ശിവന്‍കുട്ടി പറഞ്ഞു. ഒപ്പിട്ടത് തെറ്റായിപ്പോയെന്ന് തുറന്ന് സമ്മതിക്കുന്നത് മുന്‍ സര്‍ക്കാരിന്‍റെ നയം തെറ്റായിപ്പോയെന്ന പൊതുവിലയിരുത്തലിലേയ്ക്ക് എത്താന്‍ സാധ്യതയുണ്ടെന്നും ശിവന്‍കുട്ടിക്കൊപ്പം നില്‍ക്കുന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ തെറ്റ് തുറന്ന് സമ്മതിക്കുന്നത് തന്നെയാണ് സിപിഎം വിശാല സംസ്ഥാന സമിതിയോഗം അടക്കം ചൂണ്ടിക്കാട്ടിയതെന്നും ടിപിയുടേത് നല്ല മാതൃകയാണെന്നുമാണ് മറുവിഭാഗത്തിന്‍റെ വാദം. എന്നാല്‍ പ്രസ്താവന വിവാദമായതോടെ ടിപി തന്നെ നിലപാട് മയപ്പെടുത്തി. 

നിലപാടില്‍ നിന്ന് ടിപി അല്‍പം പിന്നാക്കം പോയെങ്കിലും പ്രസ്താവനക്ക് മുന്നണിയില്‍ കയ്യടികളാണ് കിട്ടുന്നത്. സിപിഐക്ക് പുറമേ മറ്റു ഘടകകക്ഷികളും തുറന്ന് പറച്ചില്‍ നന്നായെന്ന് കരുതുന്നവരാണ്. 

ENGLISH SUMMARY:

A political controversy has erupted within the CPI(M) over LDF convener T.P. Ramakrishnan's admission that signing the PM SHRI agreement was a mistake. Former Education Minister V. Sivankutty publicly disagreed, arguing that the decision was not an error and that the circumstances behind the signing had already been explained. However, another section of senior CPI(M) leaders believes Ramakrishnan's admission reflects the position discussed at the party's state committee meeting and sets a positive example. Although Ramakrishnan later softened his remarks, his candid statement has received support from the CPI and other LDF allies.