ed

TOPICS COVERED

സ്വർണക്കടത്ത് ഹവാല ഇടപാടുകളിൽ സംസ്ഥാനത്ത് വ്യാപക പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കോഴിക്കോട് കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലെ 12 ഇടങ്ങളിലാണ് പരിശോധന. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് റജിസ്റ്റർചെയ്ത കേസിലാണ് നിലവിൽ പരിശോധന പുരോഗമിക്കുന്നത്.

സംസ്ഥാനത്തുനിന്ന് ഹവാല വഴി പണം കടത്തുന്ന പ്രധാന കുഴൽപണക്കാരെയും, സ്വർണക്കടത്തിന് സാമ്പത്തിക സഹായം നൽകുന്നവരെയും കേന്ദ്രീകരിച്ചാണ് ഇ.ഡി. അന്വേഷണം. ഇഡി ഇന്റലിജൻസ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേരത്തെ ഫെമ കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിലാണ് 12 ഇടങ്ങളിൽ പരിശോധന. കാസർകോട് ജില്ലയിൽ പ്രവാസി വ്യവസായികളായ തളങ്കര ബാംഗോഡ് സ്വദേശി അഹമ്മദ് സമീർ, ചെമ്പിരിക്ക സ്വദേശി ഷാഫി എന്നിവരുടെ വീടുകളിൽ ആണ് രാവിലെ 5 മണിയോടെ പരിശോധന ആരംഭിച്ചത്. 

കോഴിക്കോട് കൊയിലാണ്ടി സ്വദേശി നൗഷാദ് വളപ്പിലിന്റെ വീട്ടിലും കുന്ദമംഗലം സ്വദേശി ജൗഹറിന്റെ വീട്ടിലും ആണ് പരിശോധന. കണ്ണൂർ ഇരിവേരിയിൽ മുഹമ്മദ് വലീദ് പാലപ്പെട്ടി എന്നയാളുടെ വീട്ടിലാണ് പരിശോധന. മലപ്പുറത്ത് സ്ഥിരതാമസമുള്ള ഇയാളുടെ, മാതൃസഹോദരിയുടെ വീട്ടിലാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ, വീട്ടിൽ ആളുണ്ടായിരുന്നില്ല. പിന്നീട് താക്കോൽ എത്തിച്ച് തുറന്ന് പരിശോധന നടത്തുകയായിരുന്നു. തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ പരിശോധന നടക്കുന്നു എന്നാണ് വിവരം. പരിശോധനക്ക് പിന്നാലെ ബന്ധപ്പെട്ടവരെ ഇഡി ഉടൻ ചോദ്യം ചെയ്യാൻ വിളിക്കും.

ENGLISH SUMMARY:

Malayala Manorama Online News reports that the Enforcement Directorate has launched widespread raids across twelve locations in Kerala concerning gold smuggling and Hawala transactions. Investigators are currently focusing on major couriers and financiers violating foreign exchange regulations in districts like Kozhikode, Kannur, Kasaragod, and Thiruvananthapuram.