karippur-airport-gold-smuggling-kidnapping-drama-police-chase-husband-arrested
  • ദുബായിൽ നിന്ന് 18 പവൻ സ്വർണവുമായി എത്തിയ പ്രിയങ്കയെന്ന യുവതിയെ കയറ്റി കുതിച്ച നീല കാറിനെ കരിപ്പൂർ പൊലീസ് 12 കിലോമീറ്റർ പിന്തുടർന്ന് പുളിക്കൽ ആന്തിയൂർക്കുന്നിൽ വെച്ച് കീഴടക്കി.

സ്വർണം കവർച്ച ചെയ്യാൻ നടത്തിയ ‘തട്ടിക്കൊണ്ടുപോകൽ നാടകം’ പൊലീസ് പൊളിച്ചു. ദുബായിൽ നിന്ന് 18 പവൻ സ്വർണവുമായി എത്തിയ പ്രിയങ്ക എന്ന യുവതിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയ ഭർത്താവിനെയും സംഘത്തെയും കരിപ്പൂര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണവുമായി കടന്ന നീല  കാറിനെ 12 കിലോമീറ്റര്‍ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്.

വിമാനം ഇറങ്ങിയ പ്രിയങ്കയെയുമായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് കുതിച്ച നീല  കാർ പിന്നാലെ പാഞ്ഞ് പൊലീസ് സംഘം. കവർച്ചാ സംഘത്തെ പിടികൂടാൻ കരിപ്പൂർ പൊലീസിന്റെ സാഹസിക ചേസ് 12 കിലോമീറ്റർ നീണ്ടു. രാവലെ 11.30ന്  രാജ്യാന്തര ടെർമിനൽ പരിസരത്തുനിന്നാണ് സ്വർണവുമായി എത്തിയ പ്രിയങ്കയേയും കയറ്റി കാർ പുറത്തേക്ക് കുതിച്ചത്. പിന്നാലെ യഥാർഥത്തിൽ സ്വർണം ഏറ്റുവാങ്ങാനെത്തിയ യുവാവും ഓടി. വിമാനത്താവളത്തിൽ പട്രോളിങ്ങിനും മുൻ കവർച്ചാക്കേസിന്റെ അന്വേഷണത്തിനുമായി എത്തിയ കരിപ്പൂർ എസ്.എച്ച്.ഒയും സംഘവും ഉടൻ പിന്തുടർന്നു.

 

പുളിക്കൽ ആന്തിയൂർക്കുന്ന് റോഡിൽ വെച്ച് കാർ തടഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ സാഹസിക നീക്കത്തിനൊടുവിൽ സംഘത്തെ കീഴടക്കി. പിടിയിലായത് കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത് എന്നിവരും മട്ടന്നൂർ സ്വദേശി ജാബിറുമാണ്. ചോദ്യം ചെയ്യലിലാണ് കേസിലെ വൻ ട്വിസ്റ്റ് പുറത്തുവന്നത്. 

 

ദുബായിൽ നിന്ന് 18 പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയും വളയും കൈച്ചെയിനുമായാണ് തലശ്ശേരി സ്വദേശി പ്രിയങ്ക എത്തിയത്.  സ്വർണം കവർന്നതായി വരുത്തിത്തീർക്കാൻ  തയ്യാറാക്കിയതായിരുന്നു തട്ടിക്കൊണ്ടുപോകൽ നാടകം എന്നാണ് പൊലീസ് കണ്ടെത്തൽ. യുവതിയെ മറ്റൊരു സംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യ വിവരം. പൊലീസ് വളഞ്ഞിട്ട് പിടിച്ചതോടെ നാടകം പൊളിഞ്ഞു. പ്രിയങ്കയുടെയും ഭർത്താവ് റിനീഷിന്റെയും പങ്കുൾപ്പെടെ കൂടുതൽ പേരുടെ ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ENGLISH SUMMARY:

The Karippur police foiled a staged kidnapping plot masterminded to siphon off 18 sovereigns of gold brought from Dubai by a woman named Priyanka. Acting on suspicions at the airport terminal, a police team chased the suspect's blue car for 12 kilometers before intercepting it at Pulikkal Anthiyourkunnu with local assistance. Investigators apprehended four individuals from Kannur and Mattannur, only to uncover that the entire abduction was a fabricated drama involving the woman's husband. Authorities have widened the investigation to trace the full extent of the conspiracy and the involvement of additional suspects.